മസ്കത്ത്: ഡിസംബർ മാസത്തിലെ ഇന്ധന വില ഉൗർജ, ധാതു മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ധന വില ഒക്ടോബറിലെ വിലയുടെ ശരാശരിയിൽ അടുത്ത വർഷം വരെ നിജപ്പെടുത്തണമെന്ന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നവംബർ ഒമ്പതിന് ഉത്തരവിട്ടിരുന്നു. ഇൗ വിഷയത്തിൽ വരുന്ന അധിക ചെലവുകൾ സർക്കാർ വഹിക്കുമെന്നും അറിയിച്ചിരുന്നു. എം 91 വൺ പെട്രോളിന് 229 ബൈസയും എം 95ന് 239 ബൈസയുമാണ് ലിറ്ററിന് വില. 258 ബൈസയാണ് ഡീസലിന് വില. നവംബറിൽ എം 91 പെട്രോളിന് 233 ബൈസയും എം.95ന് 242 ബൈസയുമായിരുന്നു വില. ഒരു ലിറ്റർ ഡീസലിെൻറ വില 275 ബൈസയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.