ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ന്‍റെ 50ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​​ തു​ട​ക്കം

മസ്കത്ത്: ഒമാനിലെ ഇൻഷൂറൻസ് മേഖലയിലെ കമ്പനികളിലൊന്നായ ന്യൂ ഇന്ത്യ അഷ്വറൻസിന്‍റെ 50ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ ന്യൂ ഇന്ത്യ അഷ്വറൻസിന്‍റെ സി.എം.ഡി നീരജ കപൂർ, ഹെഡ് ഓഫിസിലെ ജനറൽ മാനേജർമാരായ മുക്ത ശർമ്മ, സി.എസ്. അയ്യപ്പൻ, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഇൻഷുറൻസ് സെക്ടർ വൈസ് പ്രസിഡൻറ് അഹമ്മദ് അലി സെയ്ഫ് അൽ മാമ്രി, സി.എം.എ ഡയറക്ടർ അഹമ്മദ് ബിൻ സലിം അൽ ഹറാസി, ഇൻഷൂറൻസ് കമ്പനികളുടെ സി.ഇ.ഒമാർ, ഇൻഷുറൻസ് ബ്രോക്കർമാർ, മറ്റ് വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.

സ്ഥാപക ദിനാഘോഷത്തിന്‍റെ ഭാഗമായി സി.എം.ഡി നീരജ കപൂർ, സി.ഒ.ഒ ഗൗരവ് ശർമയോടൊപ്പം മസ്‌കത്തിലെ പുരാതന ശിവക്ഷേത്രം, കൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ) സന്ദർശിച്ച സംഘം അഹമ്മദ് ബിൻ സലിം അൽ ഹറാസിയുമായി കൂടിക്കാഴ്ച നടത്തി. റെഗുലേറ്ററി അതോറിറ്റികളും ന്യൂ ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്‍റെ പരസ്പര ബഹുമാനത്തിന്‍റെയും ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായകമാകുകയും ചെയ്തു. ഇന്ത്യൻ എംബസിയും സംഘം സന്ദർശിച്ചു.

ഏജൻസി ചെയർമാൻ മാജീദ് അബ്ദുൽ റഹീം ജാഫർ, ദുബൈ ഏജൻസി ഡയറക്ടർമാരായ സലീം അൽ റായ്‌സ്, സാദി അൽ റയ്‌സ് എന്നിവരോടൊപ്പം ഗൾഫ് മേഖലയിലെ ന്യൂ ഇന്ത്യ അഷ്വറൻസിന്‍റെ എച്ച്.ഒ.ആർമാരെ ഉൾപ്പെടുത്തി സൗഹൃദ വിരൂന്നൂട്ടൂകയും ചെയ്തു.ഒമാൻ യുണൈറ്റഡ് ഇൻഷുറൻസ്, ദോഫാർ ഇൻഷുറൻസ് എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും നടത്തി.

Tags:    
News Summary - New India Assurance 50th Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.