മസ്കത്ത്: പ്രതീക്ഷയുടെ പുലരിയിൽ ഒരു പുതുവർഷംകൂടി. കോവിഡിനെ വകഞ്ഞുമാറ്റി ജീവിതം തിരികെപ്പിടിച്ച ആത്മവിശ്വാസവുമായാണ് നവവത്സരത്തിലേക്ക് പ്രവേശിക്കുന്നത്. എണ്ണയിതര മേഖലയിൽനിന്ന് വരുമാനം കണ്ടെത്താനുള്ള രാജ്യത്തിന്റെ മാർഗങ്ങളും വിജയപാതയിൽ എത്തിയിരിക്കുന്നത് 2023ൽ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ക്രൂസ് കപ്പലുകൾ എത്തിത്തുടങ്ങിയത് വിനോദസഞ്ചാര മേഖലകളിലും ഉണർവ് പകർന്നിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാന മനുഷ്യവിഭവമായ യുവതയെ പരിഗണിച്ചും ദുർബല വിഭാഗങ്ങളെ ചേർത്തുപിടിച്ചും രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനുള്ള പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. പുതുവർഷത്തിൽ സർക്കാർ നടപ്പിൽ വരുത്തുന്നതും പ്രതീക്ഷ നൽകുന്നതുമായ കാര്യങ്ങളിലൂടെ ഒരു എത്തിനോട്ടം
പ്ലാസ്റ്റിക് സഞ്ചി ഇറക്കുമതിക്ക് ഇന്നുമുതൽ നിരോധനം
മസ്കത്ത്: രാജ്യത്ത് പ്ലാസ്റ്റിക് സഞ്ചികളുടെ ഇറക്കുമതി നിരോധിക്കുന്നു. ഇതുസംബന്ധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സെപ്റ്റംബർ 18ന് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. തീരുമാനം ലംഘിച്ച് കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുകയാണെങ്കിൽ 1000 റിയാൽ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഘട്ടംഘട്ടമായി പ്ലാസ്റ്റിക് നിരോധിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഒമാൻ പരിസ്ഥിതി അതോറിറ്റിയും വാണിജ്യ വ്യവസായ മന്ത്രാലയവും ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ സമിതിയുമാണ് ഇതുസംബന്ധിച്ച് സഹകരിച്ച് പ്രവർത്തിക്കുന്നത്. ഒമാനിൽ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം കഴിഞ്ഞവർഷം മുതൽ വിജയകരമായി നടപ്പാക്കിയിരുന്നു.
രണ്ടാംഘട്ട നിരക്കിളവ് 288 സേവനങ്ങൾക്ക്
മസ്കത്ത്: സർക്കാർ നടപ്പാക്കുന്ന രണ്ടാംഘട്ട നിരക്കിളവ് 288 സേവനങ്ങൾക്ക് ഈ വർഷാരംഭം മുതൽ ലഭിക്കും. രണ്ടാം ഘട്ടത്തിൽ 739 സേവനങ്ങളാണ് പുനഃപരിശോധനക്ക് വിധേയമായത്. ഇതിൽ 288 സേവനങ്ങളുടെ നിരക്കുകൾ കുറക്കുകയും 37 ഇനങ്ങൾക്ക് പുതുതായി നിരക്ക് ഈടാക്കുകയും ചെയ്തു.
മൊത്തം 903 സേവനങ്ങളുടെ നിരക്കാണ് പരിഷ്കരിച്ചത്. ഒന്നാം ഘട്ടത്തിൽ 557 ഫീസുകൾ കുറക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. സുപ്രീം ജുഡീഷ്യൽ കൗൺസിൽ, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി എന്നീ സർക്കാർ വിഭാഗങ്ങളാണ് നിരക്കുകൾ കുറച്ചത്.
ക്രൂസ് കപ്പലുകൾ എത്തി; ടൂറിസം രംഗത്ത് ഉണർവ്
മസ്കത്ത്: എണ്ണയിതര മേഖലയിൽനിന്ന് വരുമാനം കാണുന്നതിനുള്ള ഊർജിത ശ്രമങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. ഇതിന് സർക്കാറിന്റെ പരിഗണനയിലുള്ള പ്രധാന പദ്ധതികളിലൊന്നാണ് ടൂറിസം.
രാജ്യത്തിന്റെ സവിശേഷമായ ഭൂപ്രകൃതി സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. രാജ്യത്തെ ടൂറിസം മേഖലക്ക് പ്രതീക്ഷയുടെ ഓളങ്ങൾ തീർത്ത് ഈ സീസണിലെ ആദ്യ ആഡംബര കപ്പൽ ഒക്ടോബർ 28ന് തീരം തൊട്ടിരുന്നു. മെയ് ഷിഫ് ക്രൂസ് കപ്പലാണ് സുൽത്താൻ ഖാബൂസ് പോർട്ടിലെത്തിയത്.
സഞ്ചാരികൾക്ക് ഊഷ്മള വരവേൽപാണ് അധികൃതർ നൽകിയത്. 2,700 സഞ്ചാരികളാണ് ഇതിലുള്ളത്. കൂടുതൽ പേരും ജർമനിയിൽനിന്നുള്ളവരായിരുന്നു. കോവിഡിന്റെ പിടിയിലമർന്നതിനാൽ കുറെ വർഷമായി വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല ക്രൂസ് മേഖലയിൽ. എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണുന്നത്.
50,000 കെട്ടിടങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലകൾ
മസ്കത്ത്: ഈ വർഷം 50,000 പുതിയ കെട്ടിടങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലകൾ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) എത്തിക്കും. 2022ലെ നേട്ടങ്ങൾ വിശകലനം ചെയ്തും വരാനിരിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു അധികൃതർ ഇക്കാര്യം അറിയിച്ചത്. ഏകദേശം 75 ശതമാനം കെട്ടിടങ്ങളും ഫിക്സഡ് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2022ൽ 6,00,000 കെട്ടിടങ്ങളിൽ ഫൈബർ സേവനങ്ങൾ നൽകി.
മാസങ്ങൾക്ക് മുമ്പേതന്നെ ഈ സ്ഥലങ്ങളിൽ പാർക്കിങ് ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ബോർഡ് വെക്കുകയും ചെയ്തു. എന്നാൽ, നടപ്പിൽവരുത്തുന്നത് നീട്ടിവെക്കുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് 90091 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്ത് ബുക്ക് ചെയ്യാം. കാര്‍ നമ്പര്‍, ആവശ്യമായ സമയം എന്നിവ രേഖപ്പെടുത്തണം. 30 മിനിറ്റ് മുതല്‍ 300 മിനിറ്റുവരെ സമയത്തേക്ക് ബുക്കിങ് നടത്താം. കൂടുതല്‍ സമയം ആവശ്യമെങ്കില്‍ ഇതേ നമ്പറില്‍ വീണ്ടും എസ്.എം.എസ് അയക്കണം. മസ്കത്ത് നഗരസഭയുടെ ബലദിയതി ആപ്ലിക്കേഷന്‍ ഉപയോഗിച്ചും പാര്‍ക്കിങ് ബുക്ക് ചെയ്യാം. പൊതു അവധിദിവസങ്ങളായ വെള്ളി, ശനി ഒഴികെ രാവിലെ എട്ട് മുതൽ ഉച്ച ഒരുമണിവരെയും വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുവരെയുമാണ് പാർക്കിങ് ഫീസ് ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.