മസ്കത്ത്: മേഖലയിലെ ആരോഗ്യ സംരക്ഷണത്തിന് കുതിപ്പ് പകർന്ന് ദോഫാർ ഗവർണറേറ്റിൽ അൽ മസ്യൂന ആശുപത്രി തുറന്നു. ആരോഗ്യ മന്ത്രാലയം 15.4 ദശലക്ഷം റിയാൽ ചെലവിലാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്.
അടിയന്തര, ഡയാലിസിസ്, എക്സ്-റേ, ലബോറട്ടറി വിഭാഗങ്ങൾക്ക് പുറമെ പ്രസവത്തിനും പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി 50 കിടക്കകളും വാർഡുകളും സജ്ജീകരിച്ചിരിക്കുന്നു. ബയോമെഡിക്കൽ എൻജിനീയറിങ് വർക്ക് ഷോപ്, മെഡിക്കൽ വെയർഹൗസ്, ജനറൽ സ്റ്റോർ എന്നിവയും ആശുപത്രിയിലെ സഹായ യൂനിറ്റുകളിൽ ഉൾപ്പെടുന്നു.
8,000ത്തിലധികം പൗരന്മാർക്കും താമസക്കാർക്കും ആശുപത്രിയിലൂടെ പ്രയോജനം ലഭിക്കും. പ്രദേശത്തെ വിപുലമായ വൈദ്യ പരിചരണത്തിന്റെ ആവശ്യം പരിഹരിക്കാനും ഇത് സഹായകമാകും. ദോഫാറിലെ ആരോഗ്യ പരിരക്ഷാ ലഭ്യതയും ഗുണനിലവാരവും വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതക്ക് അടിവരയിടുന്നതാണ് അൽ മസ്യൂന ആശുപത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.