മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

മ​സ്‌​ക​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​ര​ിച്ച മ​ല​പ്പു​റം കോ​ട്ട​ക്ക​ല്‍ ഇ​ന്ത്യ​നൂ​ര്‍ ഈ​സ്റ്റ് വെ​ള്ളൂ​ര്‍ സ്വ​ദേ​ശി ജ​ലീ​ല്‍ സ​ഖാ​ഫി (49)യു​ടെ മ​യ്യി​ത്ത് നാ​ട്ടി​ലെ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.50ന് ​മ​സ്‌​ക​ത്തി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഒ​മാ​ന്‍ എ​യ​ര്‍ വി​മാ​ന​ത്തി​ലാ​ണ് മ​യ്യി​ത്ത് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

മ​സ്‌​ക​ത്തി​നു സ​മീ​പം ബി​ദ്ബി​ദി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ജ​ലീ​ല്‍ സ​ഖാ​ഫി മ​ര​ണ​പ്പെ​ട്ട​ത്. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് ഐ.​സി.​എ​ഫ് വെ​ല്‍ഫ​യ​ര്‍ സ​മി​തി നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - The body of Malappuram native was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.