റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഘ​ട്ട വി​ജ​യി​ക​ൾ​ക്ക് ഗ​ൾ​ഫ്​ മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ

ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ, മാ​ർ​ക്ക​റ്റി​ങ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ നി​ഹാ​ൽ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

നൂർ ഗസൽ റമദാൻ ക്വിസ്: ഒന്നാം ഘട്ട വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

മസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിലെ ആദ്യഘട്ട വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആഫിയ, സബീന, സജിപോൾ, ഹയ്യാൻ, ഉമൈർ ഉമർ, അനീഷ എന്നിവർക്ക് ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീനും മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാനും സമ്മാനങ്ങൾ നൽകി. രണ്ടാം ഘട്ട മത്സരത്തിലെ വിജയികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

റമദാൻ അവസാനം വരെ ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ്സൈറ്റ് , സോഷ്യൽ മീഡിയ പേജുകളിൽ ഒരു ചോദ്യം വീതം പ്രസിദ്ധീകരിക്കും.

ചോദ്യത്തിന് ഒപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തോ https://madhyamam.com/rqoman എന്ന വെബ്സൈറ്റ് ലിങ്ക് വഴിയും മത്സരത്തിൽ പങ്കെടുക്കാം. ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്നും നറുക്കിട്ട് ഓരോ വിജയികൾക്ക് നൂർ ഗസലിന്‍റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും. ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി സാംസങ്ങിന്‍റെ 43 ഇഞ്ച് ടെലിവിഷനും നൽകും. ഉത്തരങ്ങൾ അതത് ദിവസം രാത്രി 10ന് മുമ്പ് അയക്കേണ്ടതാണ്. വിജയികളുടെ പേരുകൾ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും.

Tags:    
News Summary - Noor Ghazal Ramadan Quiz: Prizes were distributed to the winners of the first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.