മസ്കത്ത്: വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പൊടിമൂടുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് ഇക്കാര്യം പൊലീസ് ചൂണ്ടിക്കാണിച്ചത്. നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളും നമ്പറുകളും പൊടിയിൽ മുങ്ങി അവ്യക്തമാകുന്നത് നിയമലംഘനമാണെന്നും അധികൃതർ അറിയിച്ചു.
പൊടിക്കാറ്റിലും മഴയിലെ ചളിയിൽ സഞ്ചരിക്കുന്നതുമൂലവും പലപ്പോഴും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അവ്യക്തമാകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ദീർഘദൂര സഞ്ചാരികളുടെ വാഹനങ്ങളാണ് ഇത്തരത്തിൽ കാണുന്നത്. സലാല അടക്കം ഖരീഫ് സീസണിൽ വിനോദസഞ്ചാരികൾ എത്തുന്ന വിവിധ സ്ഥലങ്ങളിൽ ഇത്തരം വാഹനങ്ങൾ കാണാറുണ്ട്. ടാറിട്ട റോഡിലൂടെയല്ലാതെ വാഹനങ്ങൾ കൊണ്ടുപോകുമ്പോൾ നമ്പർ പ്ലേറ്റുകൾ ചളിയിലും പൊടിയിലും മുങ്ങുന്നതാണ് ഇതിന് കാരണം.
ഈ സാഹചര്യത്തിൽ നമ്പർ പ്ലേറ്റുകൾ എപ്പോഴും വ്യക്തമാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണമെന്ന് ട്രാഫിക് പൊലീസ് അധികൃതർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.