മത്ര: മത്രക്കാരുടെ സാൻറ്വിച് വാല കോവിഡ് മുക്തനായി ആശുപത്രി വിട്ടു. രണ്ടുമാസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് മഹാരാഷ്ട്ര രത്നഗിരി സ്വദേശിയായ നൂറുദ്ദീൻ കോവിഡിനെ അതിജയിച്ചത്. ശനിയാഴ്ച ഇദ്ദേഹം നാട്ടിലേക്ക് മടങ്ങും. ഗുരുതരാവസ്ഥയിലായിരുന്ന നൂറുദ്ദീൻ മരണപ്പെട്ടുവെന്ന സന്ദേശം സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ നിരവധി തവണ പ്രചരിക്കുകയും അനുശോചനങ്ങൾ പങ്കുെവക്കുകയും ചെയ്തിരുന്നു.
നാലു പതിറ്റാണ്ടിലേറെയായി മത്ര സൂഖിലുള്ള ഇദ്ദേഹത്തിെൻറ സാൻറ്വിച്, സ്വദേശികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. അതിനാലാണ് ഇദ്ദേഹം സാൻറ്വിച് വാല എന്നറിയപ്പെടുന്നത്. മത്രയിലെത്തുന്ന ഏതാണ്ടെല്ലാ സ്വദേശികളും തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി നൂറുദ്ദീെൻറ പുകള്‍പെറ്റ സാൻറ്വിച് ഓര്‍ഡര്‍ ചെയ്തു വാങ്ങാറുണ്ട്. ഒരേസമയം ഒരാളുടെ ഓര്‍ഡര്‍തന്നെ ഇരുപതും മുപ്പതും എണ്ണമാകും. അതുകൊണ്ടുതന്നെ മണിക്കൂറുകള്‍ സാൻറ്വിച്ചിനായി കാത്തിരിക്കേണ്ടി വരാറുണ്ട്. സ്വദേശി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനറിയുന്നതിനാല് ഇവിടെ എത്തുന്ന കസ്റ്റമേഴ്സിനോട് ജോലിക്കിടയില്‍ തമാശയും സൗഹൃദവും പങ്കിട്ട് വയറിനൊപ്പം മനസ്സും നിറച്ചാണ് നൂറുദ്ദീൻ പറഞ്ഞുവിടാറുള്ളത്.
ഇദ്ദേഹത്തിെൻറ സൗഹൃദവും സന്മനോഭാവവും പരിഗണിച്ച് ഒമാൻ സാംസ്കാരിക മന്ത്രാലയം പുരസ്കാരം നല്കി ആദരിച്ചത് വാര്‍ത്തയായിരുന്നു. നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ ഒട്ടനവധി തവണ നാട്ടിലേക്ക് അവധിക്ക് പോയിരുന്നുവെങ്കിലും ഇത്തവണത്തെ യാത്ര അവിസ്മരണീയമാണെന്നാണ് നൂറുദ്ദീൻ പറയുന്നത്.
കോവിഡും വാട്സ്ആപ്പും പലതവണ 'മരിപ്പിച്ച' നൂറുദ്ദീെൻറ രണ്ടാം ജന്മമാണിത്. മരണപ്പെട്ടുവെന്ന സന്ദേശം പ്രചരിക്കുകയും നാട്ടിലുള്ള കുടുംബത്തിലേക്ക് വരെ മരണവാര്‍ത്ത എത്തുകയും ചെയ്തതിനാല്‍ 'ആശുപത്രിക്കിടക്കയില്‍ സുഖമായിരിക്കുന്നു... എല്ലാവരുടെയും പ്രാർഥന വേണം' എന്ന വിഡിയോ സന്ദേശം ഇദ്ദേഹം സമൂഹ മാധ്യമങ്ങളിൽ മറുപടിയായി പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.