Oman Zone Open Badminton Tournament

ഒ.സി.വൈ.എം ഒമാൻ സോൺ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ്

മസ്കത്ത്​: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഒമാൻ സോണിന്റ നേതൃത്വത്തിൽ ഖുറം ഫാൽക്കൺ സ്പോർട്സ് അക്കാദമിയിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. പുരുഷന്മാരുടെ എ ആൻഡ്​ ബി കാറ്റഗറി, 40 വയസിനു മുകളിലുള്ള പുരുഷന്മാർ, വനിത വിഭാഗം എന്നിങ്ങനെ തിരിച്ചായിരുന്നു മത്സരം. 56 ടീമുകൾ പങ്കെടുത്തു.

കായിക പരിശീലനവും മത്സരവും ഇപ്പോഴത്തെ തലമുറക്ക്​ ആരോഗ്യത്തിന് ഏറ്റവും ഉചിതമാണെന്ന്​ ഉദ്ഘാടന പ്രസംഗത്തിൽ ഒ.സി.വൈ.എം ഒമാൻ സോൺ പ്രസിഡന്റ് ഫാ.ഡെന്നിസ് കെ. ഡാനിയേൽ പറഞ്ഞു. ആരോഗ്യമുള്ള ഒരു തലമുറ ആണ് നമ്മുടെ ലക്ഷ്യം. നല്ല ആഹാരത്തോടൊപ്പം ശരീരത്തിന് ആവശ്യമായ വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് മുമ്പോട്ടുള്ള ജീവിതം ക്രമീകരിച്ചാൽ മാത്രമേ രോഗവിമുക്തമായ തലമുറകൾ ഉണ്ടാവുകയുള്ളൂ എന്നും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് അമിത പ്രാധാന്യം നൽകാതെ കായിക പരിശീലനങ്ങൾക്ക് കുട്ടികളെ വിടുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാരുടെ, എ കാറ്റഗറിയിൽ ബാല, സന്ദീപ്, ബി കാറ്റഗറിയിൽ ഷാഫി, മുഹമ്മദ് സാക്കിർ,

40 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ ജീമോൻ ബേബി, പ്രസാദ്, വനിതാ വിഭാഗത്തിൽ ബീറ്റ മൻസൂരി, എൽനാസ് എന്നിവർ വിജയികളായി. ട്രോഫിയും, ക്യാഷ് അവാർഡും നൽകി വിജയികളെആദരിച്ചു. കൺവീർ മാത്യു മെഴുവേലി, സെക്രട്ടറി, ഷിജു കെ. എബ്രഹാം, ട്രഷറർ റെജി ജോസഫ്, അഖിൽ എബ്രഹാം, ലിജോ ജോൺ, നിഖിൽ ജേക്കബ്, ബിജു പാണ്ഡങ്കരി, രഞ്ജി എം. തോമസ് എന്നിർ നേതൃത്വം നൽകി. വരും മാസങ്ങളിൽ ആരോഗ്യപരമായ പരിപാടികളുമായി ഒമാൻ സോൺ മു​ന്നോട്ട് പോകുമെന്നും മാത്യു മെഴുവേലി അറിയിച്ചു.

Tags:    
News Summary - OCYM Oman Zone Open Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.