Representational Image

പ്ലാ​സ്റ്റി​ക്​ ഉ​പ​യോ​ഗം കു​റ​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി ഒ​മാ​ൻ എ​യ​ർ

മ​സ്ക​ത്ത്​: സു​സ്ഥി​ര​ത ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ൻ എ​യ​ർ പ്ലാ​സ്റ്റി​ക്​ ഉ​പ​യോ​ഗം കു​റ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ പ്ലാ​സ്റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ​ക​രം പു​ന​രു​പ​യോ​ഗ​പ്ര​ദ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്രീ​മി​യം കാ​ബി​നു​ക​ളി​ൽ പു​ത​പ്പു​ക​ളും മെ​ത്ത​ക​ളും പൊ​തി​യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന് പ​ക​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ പേ​പ്പ​ർ അ​ധി​ഷ്ഠി​ത ബ​ദ​ൽ ഉ​പ​യോ​ഗി​ക്കും. ഈ ​മാ​റ്റ​ത്തി​ലൂ​ടെ പ്ര​തി​വ​ർ​ഷം 21.6 ട​ൺ പ്ലാ​സ്റ്റി​ക് കു​റ​യു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്കി​ന്റെ ഉ​പ​യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​ര​ത്തേ ഒ​മാ​ൻ എ​യ​ർ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ ഏ​റ്റ​വും പു​തി​യ ന​ട​പ​ടി​യാ​യാ​ണ് സം​രം​ഭം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്, പ​ങ്കാ​ളി​ക​ളു​മാ​യും വെ​ണ്ട​ർ​മാ​രു​മാ​യും സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ എ​യ​റി​ലെ ആ​ക്ടി​ങ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ക്യാ​പ്റ്റ​ൻ നാ​സ​ർ ബി​ൻ അ​ഹ​മ്മ​ദ് സാ​ൽ​മി പ​റ​ഞ്ഞു. ദേ​ശീ​യ സു​സ്ഥി​ര ല​ക്ഷ്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ്​ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Oman Air plans to reduce plastic use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.