ഒമാൻ വിമാനത്താവളങ്ങളിൽ പി.സി.ആർ  പരിശോധനാ സംവിധാനങ്ങളൊരുക്കുന്നു

മസ്​കത്ത്​: രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ്​ രോഗ നിർണയത്തിനായുള്ള പി.സി.ആർ പരിശോധനാ സംവിധാനങ്ങൾ ഒരുക്കാൻ തീരുമാനം. സ്വദേശികൾക്ക്​ വിദേശയാത്രാനുമതിയും താമസ വിസയുള്ളവർക്ക്​ പ്രത്യേക പെർമിറ്റോടെ തിരികെ വരാൻ അനുമതി നൽകിയതിന്​ പിന്നാലെയാണ്​ പുതിയ തീരുമാനം. 

മസ്​കത്ത്​, സലാല അന്താരാഷ്​ട്ര വിമാനത്താവളങ്ങളിലും മറ്റ്​ ആഭ്യന്തര വിമാനത്താവളങ്ങളിലും പി.സി.ആർ പരിശോധനാ സംവിധാനങ്ങൾ സ്​ഥാപിക്കാനും പ്രവർത്തിപ്പിക്കാനും യോഗ്യരായ പ്രാദേശിക-അന്തർദേശീയ കമ്പനികൾക്ക്​ ടെണ്ടറുകൾ സമർപ്പിക്കാമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. 

ആരോഗ്യ മന്ത്രാലയത്തി​​​െൻറ അംഗീകാരമുള്ളതാകണം സംവിധാനങ്ങൾ. ടെണ്ടർ രേഖകൾ ജൂലൈ 23 വ്യാഴാഴ്​ച വരെ ലഭിക്കും. പൂരിപ്പിച്ച രേഖകൾ ഇൗ മാസം 30നുള്ളിൽ സമർപ്പിക്കണം

Tags:    
News Summary - Oman airport PCR TEST-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.