മസ്കത്ത്: ദുബൈയിൽ നടക്കുന്ന യുവ നേതാക്കൾക്കായുള്ള അറബ് യോഗത്തിൽ ഒമാൻ പങ്കാളിയായി. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് യൂത്ത് സെന്ററാണ് പങ്കെടുത്തത്. ദുബൈയിൽ നടന്ന ആഗോള സർക്കാർ ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു പരിപാടി.
ഒമാൻ വിഷൻ 2040, 10 പഞ്ചവത്സര പദ്ധതി (2021-2025) തുടങ്ങിയവയുടെ പ്രാധാന്യം വിശദീകരിക്കുന്ന ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. യുവാക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഘട്ടങ്ങളും അതിന്റെ തുടക്കം മുതൽ ആരംഭിച്ച പരിപാടികളും അവതരണത്തിൽ ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.