മസ്കത്ത്: ഒമാനും ഫലസ്തീനും തമ്മിലുള്ള ഔദ്യോഗിക ചർച്ച തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തിൽ നടന്നു. ഉഭയകക്ഷി സഹകരണത്തിെൻറ വശങ്ങൾ ഇരുകൂട്ടരും ചർച്ച ചെയ്തു. ഫലസ്തീൻ വിഷയത്തെ പിന്തുണക്കുന്ന ഒമാെൻറ നിലപാടും ആവർത്തിച്ചു. സമാധാനപ്രക്രിയയെക്കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി. ഒമാെൻറ ഭാഗത്തുനിന്ന് നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹർത്തിയുടെ നേതൃത്വത്തിലായിതുന്നു ചർച്ചകൾ നടത്തിയത്. വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അമൽ ജാദൂവായിരുന്നു ഫലസ്തീൻ സംഘത്തെ നയിച്ചിരുന്നത്. ഒമാനിലെ ഫലസ്തീൻ അംബാസഡർ തയ്സീർ അലി ഫർഹത്ത്, ഫലസ്തീനിലെ സുൽത്താനേറ്റ് എംബസിയുടെ ചുമതലയുള്ള സലിം ഹബീബ് അൽ അമ്രി, ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.