മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിെൻറ എ ഡിവിഷൻ മത്സരത്തിൽ സവാവി പവർടെക്കിന് തുടർച്ചയായ അഞ്ചാം ജയം. അവത്താത് ഇൻറർനാഷനൽ ക്രിക്കറ്റ് ടീമിനെയാണ് പവർടെക് തോൽപിച്ചത്. ടോസ് നേടിയ അവത്താത് ബൗളിങ് ആണ് തിരഞ്ഞെടുത്തത്. 49.3 ഓവറിൽ 219 റൺസെടുത്ത് സവാവി ഒാൾഒൗട്ടായി. മധ്യനിര ബാറ്റ്സ്മാന്മാരായ സജീവ് താമരത്തിെൻറയും കെ.എസ്. നിഷാദിെൻറയും മികച്ച ബാറ്റിങ് കൂട്ടുകെട്ടാണ് സവാവിക്ക് കുഴപ്പമില്ലാത്ത സ്കോർ സമ്മാനിച്ചത്. സജീവ് താമരത്ത് 61 റൺസും കെ.എസ്. നിഷാദ് 51 റൺസും എടുത്തു. സി.വി. വിജേഷ് 31 റൺസും മോഹൻകുമാർ 28 റൺസുമെടുത്തു. അവത്താത് ടീമിനുവേണ്ടി മുഹമ്മദ് ഇർഫാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ അരുൺ പുഷ്പനും പരമേശ്വരനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അവത്താത് ടീമിന് 165 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. വിജയ് അനന്തിെൻറയും (29), ബിജു ജോയലിെൻറയും (20) ചെറുത്തുനിൽപാണ് അവത്താതിനെ വൻ പരാജയത്തിൽനിന്നു കരകയറ്റിയത്. നിഷാദ് മൂന്ന് വിക്കറ്റും പ്രഭയും സുഹൈലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഓൾറൗണ്ടർ മികവു കാണിച്ച കെ.എസ്. നിഷാദാണ് മാൻ ഓഫ് ദ മാച്ച്. തുടർച്ചയായ രണ്ടാം തോൽവിയോടെ ടീം അവത്താത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തോൽവിയറിയാത്ത പവർടെക്കാണ് നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.