ഒ​മാ​ൻ ഹ​ജ്ജ്​ മി​ഷ​ൻ സം​ഘം മ​ദീ​ന​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്നു

ഒ​മാ​ൻ ഹ​ജ്ജ്​ മി​ഷ​ൻ സം​ഘം മ​ദീ​ന​യി​ലേ​ക്കു തി​രി​ച്ചു


മ​സ്ക​ത്ത്​: ഒ​മാ​നി​ൽ​നി​ന്നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​ൻ ഹ​ജ്ജ്​ മി​ഷ​ൻ അം​ഗ​ങ്ങ​ൾ മ​ദീ​ന​യി​ലേ​ക്കു​ തി​രി​ച്ചു. മി​ഷ​ൻ ഡെ​പ്യൂ​ട്ടി ഹെ​ഡ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ മ​സൂ​ദ് അ​ൽ ഗ​ഫ്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം യാ​ത്ര തി​രി​ച്ച​ത്.

ഒ​മാ​നി​ൽ​നി​ന്നു​ള്ള മൊ​ത്തം തീ​ർ​ഥാ​ട​ക​രി​ൽ 52 ശ​ത​മാ​നം വ​രു​ന്ന ഹാ​ജി​മാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ സം​ഘം ന​ൽ​കും. ഹ​ജ്ജ്​ മി​ഷ​ന്‍റെ ആ​ദ്യ സം​ഘം ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ സൗ​ദി​യി​ലേ​ക്കു തി​രി​ച്ചി​രു​ന്നു. സു​ൽ​ത്താ​ൻ ബി​ൻ സ​ഈ​ദ് അ​ൽ ഹി​നാ​യി​യാ​യി​രു​ന്നു​ ഹ​ജ്ജ്​ മി​ഷ​നെ ന​യി​ച്ചി​രു​ന്ന​ത്​

മി​ന, അ​റ​ഫ ക്യാ​മ്പു​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ ക​രാ​ർ പ്ര​കാ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഒ​മാ​നി ഹ​ജ്ജ് മി​ഷ​ൻ മേ​ധാ​വി ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.

തീ​ർ​ഥാ​ട​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ല​ഘൂ​ക​രി​ക്കാ​നും ച​ട​ങ്ങു​ക​ൾ അ​നു​ഷ്ഠി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യാ​നും​വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ര​ണ്ട് ക്യാ​മ്പു​ക​ളി​ലു​മു​ണ്ടാ​കും.

ഈ ​വ​ർ​ഷം14,000 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ്​ ഹ​ജ്ജി​ന്​ പോ​കാ​ൻ അ​നു​മ​തി കി​ട്ടി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 13,500 ഒ​മാ​നി​ക​ളും 250 അ​റ​ബ് താ​മ​സ​ക്കാ​രും 250 അ​റ​ബ് ഇ​ത​ര താ​മ​സ​ക്കാ​രു​മാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്. എ​റ്റ​വും കൂ​ടു​ത​ൽ ഹ​ജ്ജി​നു​ പോ​കു​ന്ന​ത്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്. ആ​കെ തീ​ർ​ഥാ​ട​ക​രു​ടെ 20.77 ശ​ത​മാ​ന​വും ഇ​വി​ടെ​നി​ന്നു​ള്ള​വ​രാ​ണ്. 19.86 ശ​ത​മാ​ന​വു​മാ​യി വ​ട​ക്ക​ൻ ബാ​ത്തി​ന​യാ​ണ്​ തൊ​ട്ട​ടു​ത്ത്. കു​റ​വു​ തീ​ർ​ഥാ​ട​ക​രു​ള്ള​ത്​ അ​ൽ​വു​സ്ത​യി​ൽ​നി​ന്നാ​ണ്​-​ഒ​മ്പ​ത്​ ശ​ത​മാ​നം. പ്രാ​യം, കു​ടും​ബാ​വ​കാ​ശം, മ​ഹ്‌​റം, സ​ഹ​യാ​ത്രി​ക​ർ, ആ​വ​ർ​ത്തി​ച്ചു​ള്ള അ​പേ​ക്ഷ​ക​ൾ, ഹ​ജ്ജി​ന്‍റെ ത​രം, ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി, മ​രി​ച്ച വ്യ​ക്തി​യു​ടെ പേ​രി​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ വി​ശു​ദ്ധ ക​ർ​മ​ത്തി​നാ​യി തി​ര​​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. 

Tags:    
News Summary - Oman Hajj Mission team returns to Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.