മസ്കത്ത്: പ്രവാസികൾക്ക് ഏറ്റവും സുരക്ഷിതമായ ലോകത്തെ അഞ്ചു രാജ്യങ്ങളിൽ ഒമാനും. വിദേശ പൗരന്മാർ എത്ര സൗകര്യത്തിലാണ് ഒരു രാജ്യത്ത് താമസിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി തയാറാക്കിയ പുതിയ ആഗോള റിപ്പോർട്ടിലാണ് ഒമാെൻറ നേട്ടം. 59 രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഒമാൻ. അറബ് രാജ്യങ്ങളിൽനിന്ന് യു.എ.ഇ മാത്രമാണ് ഒമാന് മുന്നിൽ പട്ടികയിൽ ഇടം കണ്ടെത്തിയത്. യു.എ.ഇ മൂന്നാം സ്ഥാനത്തും ഖത്തർ ഒമ്പതാം സ്ഥാനത്തുമാണ്.
പ്രവാസികളുടെ ജീവിതനിലവാരത്തെ ബാധിക്കുന്ന ഏഴു മാനദണ്ഡങ്ങൾ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. സുരക്ഷിതത്വം, ഒഴിവുസമയ ആസ്വാദനം, യാത്രയും ഗതാഗതവും, ആരോഗ്യവും ക്ഷേമവും, ഡിജിറ്റൽ ജീവിതം, പരിസ്ഥിതി എന്നിവയാണ് മാനദണ്ഡങ്ങളായത്.ജീവിത നിലവാരത്തിെൻറ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. ഇതിൽ 32ാം സ്ഥാനമാണ് ആഗോളതലത്തിൽ കൈവരിച്ചത്. യു.എ.ഇക്ക് 17ഉം ഖത്തറിന് 23ഉം സ്ഥാനമാണ് ഇക്കാര്യത്തിലുള്ളത്. സൗദിയും കുവൈത്തും ഒമാനിന് പിറകിലാണ്.
പരിസ്ഥിതി നിലവാരത്തിൽ ജി.സി.സിയിലെ ഒന്നാം സ്ഥാനം ഒമാൻ നേടി. ലോകതലത്തിൽ 17ാം സ്ഥാനത്താണ് ഇക്കാര്യത്തിൽ. ഏറ്റവും സൗഹാർദപൂർണമായ രാജ്യങ്ങളിൽ ഒമാൻ നാലാം സ്ഥാനവും നേടി. ഇക്കാര്യത്തിൽ 14ാം സ്ഥാനത്തുള്ള ബഹ്റൈനാണ് ഒമാന് പിറകെയുള്ളത്. ജീവിതെച്ചലവുകൾ പരിഗണിച്ച മാനദണ്ഡമനുസരിച്ചും പ്രവാസികൾക്ക് അനുയോജ്യമായ സ്ഥലമാണ് സുൽത്താനേറ്റ്.
ഒമാനിൽനിന്ന് വോട്ടെടുപ്പിൽ പങ്കെടുത്ത 80 ശതമാനം പ്രവാസികളും ഇവിടത്തെ ജീവിതത്തിൽ സംതൃപ്തരാണ്. കോവിഡിെൻറ വരവ് പ്രവാസികളിൽ ഭീതി ജനിപ്പിച്ചിട്ടുണ്ടെന്നും രാജ്യം മാറിത്താമസിക്കുന്നതിൽ അതിനനുസരിച്ച കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.