മസ്കത്ത്: അറബ് ലോകത്തെ മികച്ച പാസ്പോർട്ടുകളുടെ പട്ടികയിൽ ഒമാന്‍ നാലാം സ്ഥാനം. ആഗോള കണ്‍സല്‍ട്ടിങ് സ്ഥാപനമായ നൊമാഡ് കാപിറ്റലിസ്റ്റിെൻറ പാസ്പോര്‍ട്ട് സൂചിക റിപ്പോര്‍ട്ട് പ്രകാരമാണിത്.യു.എ.ഇയാണ് സൂചികയിൽ ഗൾഫ് മേഖലയിൽ ഒന്നാമത്. കുവൈത്തിെൻറയും ഖത്തറിെൻറയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അന്താരാഷ്ട്ര തലത്തിൽ യു.എ.ഇ പാസ്പോർട്ടിന് 38ാം സ്ഥാനവും കുവൈത്തിേൻറതിന് 97ാം സ്ഥാനവും ഖത്തറിേൻറതിന് 98ാം സ്ഥാനവുമാണ് ഉള്ളത്. നാലാമതുള്ള ഒമാെൻറ ആഗോള തലത്തിലെ സ്ഥാനം 103 ആണ്. ബഹ്റൈൻ 105ാം സ്ഥാനത്തുമുണ്ട്.
വിസ രഹിതയാത്ര, അന്താരാഷ്ട്ര ടാക്സ് നിയമങ്ങൾ, ഇരട്ട പൗരത്വം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ അല്ലെങ്കിൽ ഒാൺലൈൻ വിസ ഉപയോഗിച്ച് 96 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.
199 രാഷ്ട്രങ്ങളെയാണ് പാസ്പോർട്ട് സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ലക്സംബർഗ് പാസ്പോർട്ടാണ് ഇതിൽ ഒന്നാമത്. സ്വീഡൻ, അയർലൻഡ്, സ്വിറ്റ്സർലൻഡ്, ബെൽജിയം എന്നിവ അടുത്ത സ്ഥാനങ്ങളിലുണ്ട്. എറിത്രിയ, സിറിയ, യെമൻ, ഇറാഖ്, അഫ്ഗാനിസ്താൻ പാസ്പോർട്ടുകളാണ് സൂചികയിൽ അവസാന സ്ഥാനങ്ങളിൽ. ഇറാഖി പാസ്പോർട്ടിന് നൂറിൽ 23 പോയിൻറാണ് ഉള്ളത്. 28 രാജ്യങ്ങളിൽ മാത്രമാണ് വിസയില്ലാതെ അല്ലെങ്കിൽ ഒാൺലൈൻ വിസ ഉപയോഗിച്ച് ഇറാഖി പൗരന്മാർക്ക് യാത്ര ചെയ്യാൻ സാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.