ഒമാൻ എണ്ണ വില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

മസ്കത്ത്: ഒമാൻ അസംസ്കൃത എണ്ണ വില ബാരലിന് 77.50 ഡോളറിലെത്തി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലായാണിത്. ബുധനാഴ്ച ബാരലിന് 81.81 ഡോളറായിരുന്നു വില. വ്യാഴാഴ്ച 4.31 ഡോളറാണ് കുറഞ്ഞത്.ഇതോടെയാണ് എണ്ണ വില കൂപ്പ് കുത്തിയത്. ഇനിയും കുറയാനുള്ള സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്​ധർ വിലയിരുത്തുന്നത്. എണ്ണ വില കുറയന്നതോടെ ഇന്ത്യൻ രുപ ശക്തിപ്പെടാനും റിയാലിന്‍റെ വിനിമയ നിരക്ക് താഴാനും സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് എണ്ണ വിലയെ ബാധിക്കുന്നത്. ചൈനയിലെ കോവിഡ് പ്രശ്നങ്ങളും നിയന്ത്രണങ്ങൾ മുറുകുന്നതും അന്താരാഷ്ട്ര സാമ്പത്തികേ ​​​മേഖലയെ ബാധിക്കുന്ന ഘടകങ്ങളാണ്​. ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ ഉപഭോഗം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ചൈനയിൽ നിയന്ത്രണങ്ങൾ മുറുകുന്നത് വീണ്ടും സാമ്പത്തിക മാന്ദ്യം ഉണ്ടാവുമോ എന്ന ഭീതി ഉയർത്തുന്നുണ്ട്. നിയന്ത്രണങ്ങൾ മുറുകുന്നതോടെ ചൈനആഭ്യന്തര വിപണിയിൽ എണ്ണ ഉപയോഗം കുറയും. ഇത് ചൈനയുടെ എണ്ണ ഇറക്കുമതി കുറയാൻ കാരണമാക്കും. ആഗോള മാർക്കറ്റിൽ മാന്ദ്യ ഭീഷണി ഉയർന്നത് ഉൽപാദന മേഖലയെ പ്രതികൂലമായി ബാധിക്കും.

യുക്രൈയ്​ൻ യുദ്ധം മൂലം ബഹിഷ്കരണം നേരിടുന്ന റഷ്യൻ എണ്ണ കയറ്റുമതി നിലച്ചതായിരുന്ന വില ഉയരാൻ പ്രധാന കാരണം. എന്നാൽ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ആഗോള മാർക്കറ്റിൽ എണ്ണയുടെ ലഭ്യത വർധിക്കാൻ കാരണമായി. റഷ്യ കൂടുതൽ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി വ്യാപിച്ചിട്ടുണ്ട്.പെട്രോൾ ഉൽപന്നങ്ങൾക്ക് ബദലായി ഗ്രീൻ ഹൈഡ്രജൻ ഊർജ്ജ പദ്ധതികൾ വ്യാപകമാക്കുന്നതും എണ്ണ വിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.ഈ വർഷത്തെ ഉയർന്ന എണ്ണവില ഒമാൻ സാമ്പത്തിക വ്യവസ്ഥക്ക് വലിയ അനുഗ്രഹമായിരുന്നു. ബാരലിന് 55 ഡോളർ എന്ന വിലയിലാരുന്നു ഈ വർഷത്തെ വാർഷിക ബജറ്റ് തയ്യാറാക്കിയിരുന്നത്. എന്നാൽ എണ്ണ വില ബാരലിന് 100ഡോളർ കടന്നതും ഒമാൻ സാമ്പത്തിക മേഖലക്ക് വലിയ അനുഗ്രഹമായി.രാജ്യത്തിന്‍റെ ബജറ്റ് കമ്മി കുറക്കാനും സഹായകമായി. എണ്ണ വില കുറയുന്നത് ഒമാൻ അടക്കം നിരവധി രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.