മസ്കത്ത്: പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പ് ആവർത്തിച്ച് റോയൽ ഒമാൻ പൊലീസ്. റോഡുകൾ, താമസ മേഖലകൾ, വാദികൾ, കടൽ തീരങ്ങൾ, വിനോദ സഞ്ചാര േമഖലകൾ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകൾ ഒത്തുചേരരുത്. കോവിഡ് വ്യാപനത്തിെൻറ പ്രധാന കാരണങ്ങളിലൊന്നാണ് ഇതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശിക്ഷ നടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് ആർ.ഒ.പി ഒാർമിപ്പിച്ചു. സുപ്രീം കമ്മിറ്റി തീരുമാന പ്രകാരമുള്ള പിഴ ശിക്ഷ നടപടികളാണ് ഇവർക്ക് ലഭിക്കുക.
അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും അവരുടെ വീടുകളിൽ സന്ദർശിക്കുന്നത് ഒഴിവാക്കണം. ശിക്ഷാർഹമായ പ്രവർത്തി എന്നതിന് ഒപ്പം കോവിഡ് വ്യാപനം തടയുന്നതിനുള്ള പരിശ്രമങ്ങൾക്ക് ഇത്തരം കാര്യങ്ങൾ ഭീഷണി ഉയർത്തുന്നതാണെന്നും ആർ.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. മൈതാനങ്ങളിൽ കായിക പ്രവർത്തനങ്ങൾക്ക് ഒത്തുചേരുന്നതും ഒഴിവാക്കണം. കഴിഞ്ഞ മാസങ്ങളിലായി വിവിധ വിലായത്തുകളിലായി നടന്ന രഹസ്യ ഒത്തുചേരലുകളാണ് കോവിഡ് വ്യാപനം കുത്തനെ ഉയരാൻ വഴിയൊരുക്കിയതെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടികാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.