മസ്കത്ത്: അൽ ബുറൈമി ഗവർണറേറ്റിൽ എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിച്ചതായി റേഡിയോ ആൻഡ് ടെലിവിഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഒമാൻ റേഡിയോയുടെ പരിപാടികളാകും സ്റ്റേഷനിൽനിന്ന് റിലേ ചെയ്യുക. ഒമാൻ റേഡിയോയുടെ നെറ്റ്വർക്ക് വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ സ്റ്റേഷൻ. അഞ്ച് ഫ്രീക്വൻസികളിലായാണ് പരിപാടികൾ ലഭിക്കുക.
96.1 മെഗാഹെർട്സിൽ ജനറൽ റേഡിയോ പരിപാടികളും 93.0 മെഗാഹെർട്സിൽ ഖുർആൻ പാരായണവും 106.5 മെഗാഹെർട്സിൽ അൽ ഷബാബ്, 104.2 മെഗാഹെർട്സിൽ ഇംഗ്ലീഷ് എഫ്.എം, 102.6 മെഗാഹെർട്സിൽ ക്ലാസിക്കൽ മ്യൂസിക് എന്നിവയാണ് ലഭിക്കുക. 115 മീറ്ററാണ് ട്രാൻസ്മിഷൻ ടവറിെൻറ ഉയരം. ബുറൈമിയിലും പരിസരത്തും ഉയർന്ന നിലവാരത്തിൽ പരിപാടികൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.