മസ്കത്ത്: പ്രതീക്ഷ ഒമാെൻറ നേതൃത്വത്തിൽ പ്ലാസ്മദാന കാമ്പയിന് തുടക്കമായി. ഇതിെൻറ ഭാഗമായി ശനിയാഴ്ച മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ കോവിഡ് വന്ന് സുഖപ്പെട്ടവരെ ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ എത്തിച്ച് ആരോഗ്യ പരിശോധനകൾ നടത്തിയ ശേഷം പ്ലാസ്മ ദാനം ചെയ്തു.
ചില രോഗികളിൽ പ്ലാസ്മ ചികിത്സ ഫലപ്രദമാണെന്ന് കണ്ടതിനെ തുടർന്ന് കോവിഡ് വന്ന് സുഖപ്പെട്ടവർ പ്ലാസ്മദാനം ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അഭ്യർഥിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് കാമ്പയിനുമായി തങ്ങൾ മുന്നോട്ടുവന്നതെന്ന് പ്രതീക്ഷ ഒമാൻ അധികൃതർ ഭാരവാഹികൾ അറിയിച്ചു. ഇതിനകം മലയാളികളായ കുറെ ആളുകൾ പ്ലാസ്മദാനം ചെയ്യുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്.
ബോഷർ ബ്ലഡ് ബാങ്കിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഉപകരണം വഴിയാണ് ദാതാക്കളിൽ നിന്നും പ്ലാസ്മ വേർതിരിച്ചെടുക്കുന്നത്. പ്ലാസ്മ ദാനം ചെയ്യുവാൻ താൽപര്യം ഉള്ളവർ പ്രതീക്ഷ ഒമാൻ സംഘടനാ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. പ്ലാസ്മ ദാനത്തോടൊപ്പം ഇന്നലെ പ്രതീക്ഷ ഒമാൻ വളൻറിയർമാർ രക്തദാനവും നടത്തി. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം രക്തദാതാക്കൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പ്രതീക്ഷ ഒമാെൻറ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് രക്തബാങ്ക് അധികാരികൾ പറഞ്ഞു.
ഷിബു ഹമീദാണ് പ്രതീക്ഷ ഒമാൻ പ്ലാസ്മ ദാന കാമ്പയിെൻറ കൺവീനർ. റജി കെ. തോമസ്, ശശികുമാർ, ജയശങ്കർ, അഷ്റഫലി, അഫ്സൽ എന്നിവരും കാമ്പയിന് നേതൃത്വം നൽകി. പ്ലാസ്മ നൽകിയവരെ പ്ലാസ്മ ഹീറോ എന്ന് സംബോധന ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്നും പ്രതീക്ഷ ഒമാൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.