ഒ​മാ​ൻ - സൗ​ദി റോ​ഡ്

ഒമാൻ-സൗദി റോഡ്; ഗതാഗത, ചരക്ക് ഗതാഗത മേഖലയിൽ വൻ മുന്നേറ്റം

മ​സ്ക​ത്ത്: സൗ​ദി അ​റേ​ബ്യ​യെ​യും ഒ​മാ​നെ​യും ബ​ന്ധി​പ്പി​ച്ച് എം​പ്റ്റി ക്വാ​ർ​ട്ട​ർ മ​രു​ഭൂ​മി​യി​ലൂ​ടെ നി​ർ​മി​ച്ച പു​തി​യ റോ​ഡ് വി​നോ​ദ​സ​ഞ്ചാ​ര, ച​ര​ക്ക് ഗ​താ​ഗ​ത നീ​ക്ക​ത്തി​ൽ വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​മാ​ന്‍റെ​യും സൗ​ദി അ​റേ​ബ്യ​യു​ടെ​യും ഇ​ട​യി​ലു​ള്ള ദൂ​രം 18 മ​ണി​ക്കൂ​റി​ൽ​നി​ന്ന് ആ​റു മ​ണി​ക്കൂ​റാ​യി കു​റ​ക്കു​ന്ന​താ​ണ് പു​തി​യ റോ​ഡ്. ഇ​തോ​ടെ സൗ​ദി​യി​ലെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ഏ​റ്റ​വും അ​ടു​ത്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ഒ​മാ​ൻ മാ​റി​ക്ക​ഴി​ഞ്ഞു. റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നു മു​മ്പ് സൗ​ദി​യി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളും മ​റ്റും യു.​എ.​ഇ വ​ഴി​യാ​ണ് ഒ​മാ​നി​ൽ എ​ത്തി​യി​രു​ന്ന​ത്.

യാ​ത്ര സു​ഗ​മ​മാ​യ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യം മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 418.8 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2021 ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 27,980 പേ​രാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ​വ​രെ ഇ​ത് 1,45,100 ആ​യി ഉ​യ​രു​ക​യാ​യി​രു​ന്നു.

സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് എം​പ്റ്റി ക്വാ​ർ​ട്ട​റി​ലൂ​ടെ​യു​ള്ള റോ​ഡ് യാ​ത്ര ഏ​റെ അ​നു​ഭൂ​തി​ക​ൾ ഉ​ള​വാ​ക്കു​ന്ന​താ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​രു​ഭൂ​മി​യു​ടെ ഭാ​ഗ​മാ​യ റോ​ഡ് ആ​യ​തി​നാ​ൽ അ​തി​ന്റെ എ​ല്ലാ സൗ​ന്ദ​ര്യ​വും ഈ ​യാ​ത്ര​യി​ൽ ആ​സ്വ​ദി​ക്കാ​നാ​വും. ക​ണ്ണെ​ത്താ​ദൂ​രം ക​ട​ൽ​പോ​ലെ പ​ര​ന്നു​കി​ട​ക്കു​ന്ന മ​രു​ഭൂ​മി​ക​ൾ, പ​ല വ​ലു​പ്പ​ത്തി​ലും ഉ​യ​ര​ത്തി​ലു​മു​ള്ള മ​ണ​ൽ​ക്കൂ​ന​ക​ൾ (ചി​ല മ​ണ​ൽ​ക്കൂ​ന​ക​ൾ​ക്ക് 250 മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ണ്ട്), വി​വി​ധ ഇ​ന​ത്തി​ലും രൂ​പ​ത്തി​ലു​മു​ള്ള മ​ണ​ലും ക​ല്ലും നി​റ​ഞ്ഞ മ​രു​ഭൂ​മി​ക​ൾ, ചി​ല താ​ൽ​ക്കാ​ലി​ക ജ​ലാ​ശ​യ​ങ്ങ​ൾ എ​ന്നി​വ റോ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ആ​സ്വ​ദി​ക്കാ​നാ​വും.

റോ​ഡ് നി​ല​വി​ൽ​വ​ന്ന​തോ​ടെ ഒ​മാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ സൗ​ദി​യും ഒ​മാ​നും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം 53.04 ശ​ത​കോ​ടി ഡോ​ള​റാ​യി ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​ർ​വ​രെ അ​ര ദ​ശ​ല​ക്ഷം ട​ൺ ച​ര​ക്കു​ക​ളും നാ​ലു​ല​ക്ഷം യാ​ത്ര​ക്കാ​രു​മാ​ണ് പു​തി​യ റോ​ഡി​ലൂ​ടെ ക​ട​ന്ന​ു​പോ​യ​ത്. അ​ടു​ത്ത അ​ഞ്ചു​ വ​ർ​ഷം കൊ​ണ്ട് ഇ​വ​യു​ടെ എ​ണ്ണം ര​ണ്ടി​ര​ട്ടി​യോ മൂ​ന്നി​ര​ട്ടി​യോ ആ​യി വ​ർ​ധി​ക്കു​മെ​ന്ന് ഒ​മാ​ൻ ഗ​താ​ഗ​ത മ​ന്ത്രി സൈ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ മ​വാ​ലി പ​റ​യു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഗ​താ​ഗ​ത പ​ദ്ധ​തി​ക​ളും ച​ർ​ച്ച ചെ​യ്ത​താ​യി മ​ന്ത്രി പ​റ​ഞ്ഞു. സൗ​ദി​യും ഒ​മാ​നും ത​മ്മി​ലു​ള്ള റെ​യി​ൽ​വേ പ​ദ്ധ​തി ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​തി​ർ​ത്തി മു​റി​ച്ചു​ക​ട​ക്ക​ൽ എ​ളു​പ്പ​മാ​ക്കു​ക എ​ന്ന​തും ച​ർ​ച്ച​യി​ലു​ണ്ട്.

ദാ​ഖി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്രി റൗ​ണ്ട് എ​ബൗ​ട്ടി​ൽ​നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ബാ​ത്ത ഇ​ൻ​റ​ർ സെ​ക്ഷ​ൻ വ​രെ​യാ​ണ് റോ​ഡ്. 725 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് എം​പ്റ്റി ക്വാ​ർ​ട്ട​റി​ലൂ​ടെ 161 കി​ലോ​മീ​റ്റ​ർ ഒ​മാ​നി​ലൂ​ടെ​യും 564 കി​ലോ​മീ​റ്റ​ർ സൗ​ദി​യി​ലൂ​ടെ​യു​മാ​ണ് ക​ട​ന്നു​പോ​വു​ന്ന​ത്. ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ണ​മാ​യി പാ​ലി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​മാ​നി​ൽ​നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​കു​ന്ന​വ​ർ​ക്കാ​ണ് റോ​ഡ് ഏ​റെ അ​നു​ഗ്ര​ഹ​മാ​യി മാ​റു​ന്ന​ത്. ഹ​ജ്ജ്, ഉം​റ എ​ന്നി​വ​ക്ക് സൗ​ദി​യി​ലേ​ക്ക് പോ​വു​ന്ന​വ​ർ റോ​ഡ് നി​ല​വി​ൽ വ​ന്ന​തോ​ടെ ഇ​തി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. റോ​ഡ് നി​ല​വി​ൽ വ​ന്ന​തോ​ടെ ഒ​മാ​നി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ചെ​ല​വും യാ​ത്രാ​പ്ര​യാ​സ​ങ്ങ​ളും കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ബ​സു​ക​ൾ വ​ഴി​യും സ്വ​ന്തം വാ​ഹ​നം ഓ​ടി​ച്ചും സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന​ത്. 


Tags:    
News Summary - Oman-Saudi Road; Huge progress in transport sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.