മസ്കത്ത്: അണ്ടർ 19 ലോകകപ്പ് യോഗ്യത ഡിവിഷൻ രണ്ട് ടൂർണമെന്റിൽ ഒമാൻ ജേതാക്കളായി. തായ്ലൻഡിൽ നടന്ന ഫൈനലിൽ ഹോങ്കോങ്ങിനെ 100 റൺസിന് തോൽപിച്ചാണ് ഒമാൻ കൗമാരപ്പട വിജയ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്ങിനെ ഒമാന്റെ ചുണക്കുട്ടികൾ 149 റൺസിന് ചുരുട്ടിക്കെട്ടുകയായിരുന്നു. നിതീഷ് നാദേന്ദല (51), ജിത്ത് ഷ (50) എന്നിവരുടെ അർധ സെഞ്ച്വറിയാണ് സുൽത്താനേറ്റിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. പത്ത് ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സൗമ്യ സമ്പത്തും 23 റൺസിന് ഒരു വിക്കറ്റെടുത്ത ആര്യ സമ്പത്തും ഒമാൻ വിജയത്തിൽ സുപ്രധാന പങ്കവഹിച്ചു. മാത്യു ക്ലേട്ടൺ (50) മാത്രമാണ് ഹോങ്കോങ് നിരയിൽ തിളങ്ങിയത്. ഹാരി ഹോഡ്സൺ 45 റൺസിന് രണ്ട് വിക്കറ്റും എടുത്തു. ടൂർണമെന്റിലെ ഫൈനൽ പ്രവേശനം ഒമാനെ ലോകകപ്പ് യോഗ്യത ഒന്നാം ഡിവിഷനിൽ മത്സരിക്കാൻ അർഹരാക്കിയിട്ടുണ്ട്. ഒന്നാം ഡിവിഷനിലെ ജേതാക്കളായിരിക്കും ലോകക്കപ്പിന് യോഗ്യത നേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.