മസ്കത്ത്: യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലാസിയും പ്രതിനിധിസംഘവും ഒമാൻ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖിയയുമായി കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ സംയുക്ത സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ഗവേഷണം വിപുലീകരിക്കുന്നതിനും വിദ്യാർഥികളും അക്കാദമിക് കൈമാറ്റവും വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഇരുവിഭാഗങ്ങളുടെയും വൈദഗ്ധ്യത്തിൽനിന്ന് പ്രയോജനം നേടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. സംയുക്ത ഗവേഷണ സഹകരണത്തിനുള്ള അവസരങ്ങളുൾപ്പെടെ നിരവധി വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.