മസ്കത്ത്: ഹജ്ജ് കർമം നിർവഹിക്കുന്നതിനായി പുണ്യഭൂമിയിലേക്കുള്ള യാത്രക്കിടെ ഒമാനി പൗര മരിച്ചു. ദോഫാർ ഗവർണറേറ്റിലെ അഫ്നാൻ ബിൻത് സലേം ബിൻ അഹമ്മദ് അൽ ബഹ്ദൂറിയാണ് മരിച്ചത്.
സംഭവത്തിൽ ഒമാനി ഹജ്ജ് മിഷൻ അനുശോചിച്ചു. മരിച്ചയാളുടെ കുടുംബത്തിനും അവളുടെ ബന്ധുക്കൾക്കും ആത്മാർഥമായ അനുശോചനവും സഹതാപവും അറിയിക്കുകയാണെന്നും അവർക്ക് ക്ഷമ നൽകണമെന്ന് സർവ്വശക്തനോട് പ്രാർഥിക്കുകയാണെന്നും ഹജ്ജ് മിഷൻ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.