മസ്കത്ത്: ഒമാനി കുന്തിരിക്ക എക്സിബിഷന് ജനീവയിൽ തുടക്കമായി. വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് മൂസന്റെ മേൽനോട്ടത്തിൽ എക്സിബിഷന്റെ ഉദ്ഘാടനം നടന്നു.
കുന്തിരിക്കം ഉൽപാദിപ്പിക്കുകയും അതിന്റെ ഉൽപന്നങ്ങൾ വിപണനം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളെ പിന്തുണക്കുക, അംഗരാജ്യങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതിനും അവ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമായി ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (ഡബ്ല്യു.ഐ.പി.ഒ) സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.