മസ്കത്ത്: റെഡ്ക്രോസ് അന്താരാഷ്ട്ര കമ്മിറ്റി പ്രസിഡൻറ് പീറ്റർ മ്യൂറർ ഹ്രസ്വ സന്ദർശനത്തിനായി മസ്കത്തിലെത്തി.ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി റെഡ്ക്രോസ് പ്രസിഡൻറ് കൂടിക്കാഴ്ച നടത്തി. യമനിലെ മാനുഷികപ്രശ്നങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്.
യമനിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും യമൻ ജനതയുടെ ദുരിതം കുറക്കുന്നതിനായി നടത്തിവരുന്ന ശ്രമങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി. പൊതുതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. യമനിലെയും േമഖലയിലെ മറ്റ് വിഷയങ്ങളിലും ഫലപ്രദമായ ചർച്ചകളാണ് നടന്നതെന്ന് സയ്യിദ് ബദർ ട്വിറ്ററിൽ അറിയിച്ചു.ആറ് ദിവസത്തെ യമൻ സന്ദർശനത്തിന് ശേഷമാണ് മ്യൂറർ ഒമാനിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.