മസ്കത്ത്: ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. മാർച്ച് 23 മുതൽ 24 വരെയായിരിക്കും സന്ദർശനം നടത്തുകയെന്ന് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി ചർച്ച നടത്തും. കഴിഞ്ഞ ഡിസംബറിൽ യു.എ.ഇയിൽ നടന്ന ഒരു സമ്മേളനത്തിനോടനുബന്ധിച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ മാസം ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സാബി, റോയൽ ഒമാൻ നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് അൽ റഹ്ബി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം ന്യൂഡൽഹിയിൽ എത്തിയിരുന്നു. ഈ സന്ദർശനങ്ങളുടെ തുടർച്ചയുടെ ഭാഗമായാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.