കോവിഡ്​: ഒമാനിൽ സ്വദേശി വനിത മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 80 വയസുകാരിയായ സ്വദേശി വനിതയാ​ണ്​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്​ച രാവിലെ അറിയിച്ചു. ഒമാനിലെ 17ാമത്തെ കോവിഡ്​ മരണമാണിത്​. വ്യാഴം,വെള്ളി ദിവസങ്ങളിലായി മൂന്ന്​ വിദേശികൾ മരണപ്പെട്ടിരുന്നു. ഇതുവരെ മരണപ്പെട്ടതിൽ മലയാളിയടക്കം 11 പേർ വിദേശികളും ആറു​ പേർ സ്വദേശികളുമാണ്​.

 

Tags:    
News Summary - one more covid death in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.