മസ്കത്ത്: കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രാജ്യത്ത് 22പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം പിടിപെട്ടവരുടെ ആകെ എണ്ണം 3,04,603. 18പേർ രോഗമുക്തി നേടുകയും ചെയ്തു.
പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 3,00,039 പേർക്കാണ് ഇതുവരെ അസുഖം ഭേദമായത്. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 429 ആളുകളാണ് നിലവിൽ കോവിഡ് ബാധിതരായി രാജ്യത്തുള്ളത്. പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഒരാൾ മാത്രമാണ് ആശുപത്രിയിലുള്ളത്. 4113ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.
രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ബൂസ്റ്റർ ഡോസടക്കം വാക്സിനേഷൻ നടപടികൾ ഊർജിതമാക്കിയാണ് കേസുകൾ നിയന്ത്രിക്കാനായത്. അതേസമയം, കേസുകൾ കുറഞ്ഞതോടെ ചില ആളുകളിലെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അലസത കണ്ടുവരുന്നുണ്ട്.
പലരും മാസ്ക്പോലും ധരിക്കാതെയാണ് പൊതു സ്ഥലങ്ങളിൽ ഇടപഴകുന്നത്.
പുതിയ വകഭേദമായ ഒമിക്രോൺ പല അയൽരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒമാനിൽ സ്ഥിതിഗതികൾ ആരോഗ്യ വിദഗ്ധർ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
മാസ്കുകൾ കൃത്യമായും ശരിയായ രീതിയിലും ധരിക്കുക, കൈകഴുകുന്നത് അണുമുക്തമാക്കുന്നതും തുടരുക, രോഗ ലക്ഷണങ്ങൾ വരുമ്പോൾ തന്നെ സ്വയം ഐസൊലേഷനിൽ പോവുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മേഖലയിലുള്ളവർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.