അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക്​ റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ സ്പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ ടീം

മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചയാളുടെ അ​വ​യ​വം മൂ​ന്നു​പേ​ർ​ക്ക്​ ദാ​നം ചെ​യ്​​തു

 മ​സ്ക​ത്ത്​: മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച വ്യ​ക്തി​യു​ടെ അ​വ​യ​വം മൂ​ന്നു​പേ​ർ​ക്ക്​ ദാ​നം ചെ​യ്​​തു. അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ സ്പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ ടീം ​വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന്​ ദാ​താ​വി​നെ ല​ഭ്യ​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്രാ​യം ചെ​ന്ന വ്യ​ക്തി​ക്കാ​ണ്​​ ക​ര​ൾ ന​ൽ​കി​യ​ത്​. ദ​മാ​മി​ലെ കി​ങ്​ ഫ​ഹ​ദ് സ്പെ​ഷ​ലി​സ്റ്റ് ഹോ​സ്പി​റ്റ​ലി​ലെ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ടീ​മി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​മാ​നി സ​ർ​ജി​ക്ക​ൽ ടീ​മാ​ണ്​ ക​ര​ൾ മാ​റ്റി​വെ​ച്ച​ത്.

ഏ​ക​ദേ​ശം എ​ട്ട്​ മ​ണി​ക്കൂ​റെ​ടു​ത്താ​ണ്​ ഓ​പ​റേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന്​ ക​ര​ൾ ശ​സ്ത്ര​ക്രി​യ ക​ൺ​സ​ൾ​ട്ട​ന്റും റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ ലി​വ​ർ ട്രാ​ൻ​സ്​​പ്ലാ​ന്‍റേ​ഷ​ൻ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ഡോ. ​സ​ലാ​ഹ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ജാ​ബ്രി പ​റ​ഞ്ഞു.

വ​ള​രെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഈ ​അ​വ​യ​വ​ങ്ങ​ൾ മാ​റ്റി​വെ​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ രോ​ഗി​യെ ക​ണ്ടെ​ത്തു​ക, 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​ന്റെ ല​ഭ്യ​ത എ​ന്നി​വ ഇ​ത്ത​ര​ത്തി​ലു​ള്ള ശ​സ്ത്ര​ക്രി​യ സ​മ​യ​ത്ത്​ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളി​ൽ ഒ​ന്നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​യ ഒ​മ്പ​തും പ​ത്തും വ​യ​സ്സു​ള്ള ര​ണ്ട് കു​ട്ടി​ക​ൾ​ക്ക്​ ​ വൃ​ക്ക​ക​ളും മാ​റ്റി​വെ​ച്ചു.

Tags:    
News Summary - Organ donation - Royal Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.