കു​ട്ടി​ക​ളെ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ത്ത ര​ക്ഷി​താ​ക്ക​ൾ​ക്ക് പി​ഴ​യും ത​ട​വും

മ​സ്ക​ത്ത്: പു​തി​യ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ നി​യ​മ പ്ര​കാ​രം കു​ട്ടി​ക​ളെ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ത്ത ര​ക്ഷി​താ​ക്ക​ൾ​ക്ക് ഒ​മാ​നി​ൽ ത​ട​വും പി​ഴ​യും ല​ഭി​ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്ക് 1000 റി​യാ​ൽ വ​രെ പി​ഴ​യും മൂ​ന്നു മാ​സം വ​രെ ത​ട​വു​മാ​ണ് ശി​ക്ഷ. ഇ​തു സം​ബ​ന്ധ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ​കീ​യ ഉ​ത്ത​ര​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​റ് വ​യ​സ്സു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സം ന​ൽ​ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ശ​രീ​രി​ക ശി​ക്ഷ​ക​ൾ ന​ൽ​കു​ന്ന​ത് നി​യ​മം മൂ​ലം ക​ണി​ശ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

സ്കൂ​ളു​ക​ളി​ലെ സാ​ധാ​ര​ണ ക്ലാ​സു​ക​ളി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് മാ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ വീ​ടു​ക​ളി​ൽ പ​ഠി​ക്കാ​നോ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ പ​ഠ​നം തു​ട​രു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്. സ്കൂ​ളു​ക​ളി​ൽ പൊ​തു നി​യ​മ​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യോ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളെ ഭം​ഗം വ​രു​ത്തു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു മാ​സം വ​രെ ത​ട​വും 100 മു​ത​ൽ 500 റി​യാ​ൽ വ​രെ പി​ഴ​യും ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി​ക്ക് ശേ​ഷം 14 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​ട്ടി​ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രി​ക്കു​ക​യും മ​തി​യാ​യ കാ​ര​ണം കാ​ണി​ക്കു​ക​യും ചെ​യ്യാ​ത്ത ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ഒ​രു മാ​സം മു​ത​ൽ മൂ​ന്നു മാ​സം വ​രെ ത​ട​വു ശി​ക്ഷ​യും 500 മു​ത​ൽ 1000 റി​യാ​ൽ​വ​രെ പി​ഴ​യും ല​ഭി​ക്കും.

സ്കൂ​ൾ പ​രി​സ​ര​ത്ത് വ​ല്ല കു​റ്റ​കൃ​ത്യ​വും ക​ണ്ടെ​ത്തി​യാ​ൽ ജീ​വ​ന​ക്കാ​ർ പ്രി​ൻ​സി​പ്പ​ലി​നെ​യോ ബ​ന്ധ​പ്പെ​ട്ട​വ​രെ​യോ അ​റി​യി​ച്ചി​രി​ക്ക​ണം. സം​ഭ​വം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ടു​ത്ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഴു​തി ന​ൽ​ക​ണം. ഈ ​നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ദി​വ​സം മു​ത​ൽ പ​ത്തു ദി​വ​സം വ​രെ ത​ട​വോ 200 മു​ത​ൽ 1000 റി​യാ​ൽ വ​രെ പി​ഴ​യോ ല​ഭി​ക്കും.

പു​തി​യ വി​ദ്യാ​ഭ്യാ​സ കു​ട്ടി​ക​ളു​ടെ കൃ​ത്യ​മാ​യ ര​ജി​സ്ട്രേ​ഷ​നും ഹാ​ജ​റും ഉ​റ​പ്പു​വ​രു​ത്താ​നും സ്കൂ​ളി​ൽ അ​ച്ച​ട​ക്കം നി​ല​നി​ർ​ത്താ​നും പാ​ഠ്യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്. പി​ഴ​ക​ളും ശി​ക്ഷ​ക​ളും വി​ദ്യാ​ഭ്യാ​സ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പ്രോ​ത്സാ​ഹ​ന​മാ​വു​ക​യും രാ​ജ്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​രം​ഗം ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. 

Tags:    
News Summary - Parents Should Be Punished If Kids Don't Go to School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.