ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. റാന്നി നെല്ലിക്കമൺ പെരുമന വീട്ടിൽ പരേതനായ ഈപ്പൻ പോത്ത​െൻറ മകൻ റെജി (45) ആണ്​ അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്​.

ഒമാൻ ഗ്യാസ് ഏജൻസിയിൽ ഏരിയ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. മാതാവ്: അന്നമ്മ. ഭാര്യ: സെയ്​റ ഫിലിപ്പ്​. മക്കൾ: അബിജിത് റെജി, ആരോൺ റെജി. സഹോദരങ്ങൾ: സജി, ഷീബ.

കോവിഡ് പരിശോധനയിൽ നെഗറ്റീവ്​ ആയതിനെ തുടർന്ന്​ മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ചെമ്പൻമുഖം സെൻറ്​. ജോൺസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ സംസ്​കാരം നടത്തുമെന്ന്​ സുഹൃത്തുക്കൾ അറിയിച്ചു.  

Tags:    
News Summary - pathanamthitta native died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.