മസ്കത്ത്: തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് ഇബ്രി ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ കഴിഞ്ഞിരുന്ന ഗുരുവായൂര്‍ സ്വദേശി സത്യനെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. 40 വര്‍ഷമായി ഒമാനില്‍ പ്രവാസജീവിതം നയിക്കുന്ന സത്യനെ, ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ഇബ്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
വിദഗ്ധ ചികിത്സക്കായി നാട്ടില്‍ എത്തിക്കണമെന്ന വീട്ടുകാരുടെ അഭ്യര്‍ഥന ഇബ്രിയിലെ സാമൂഹിക പ്രവര്‍ത്തകരായ സുഭാഷ്, കുമാര്‍, തമ്പാന്, സുനീഷ് എന്നിവര്‍ ഏറ്റെടുത്തശേഷം നടത്തിയ കൂട്ടായ പ്രവര്‍ത്തനമാണ് എയര്‍ലിഫ്റ്റിങ്ങിന് സാധ്യമാക്കിയത്. കഴിഞ്ഞ ദിവസം ഒമാന്‍ എയര്‍ വിമാനത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെ എയര്‍ ലിഫ്റ്റ് ചെയ്ത രോഗിയെ പരിചരിക്കാന്‍ ഡോക്ടര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവും ഒപ്പം യാത്രയില്‍ ഉണ്ടായിരുന്നു.
ഇബ്രിയില്‍ നിന്ന് ആദ്യം മസ്കത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതും അടുത്ത ദിവസം നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കോഓഡിനേറ്റ് ചെയ്തത് സാമൂഹിക ക്ഷേമ പ്രവര്‍ത്തകനായ മനോജ് പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു.
മസ്കത്തിലെ സാമൂഹിക, ക്ഷേമ പ്രവര്‍ത്തകരായ സുഗതന്, സിസാര്‍, സുബിന് എന്നിവരും സത്യനെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കൊച്ചി ആസ്റ്റര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സത്യന്റെ ആരോഗ്യനില മെച്ചപെടുത്താന്‍ വേണ്ട ചികിത്സ ആരംഭിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.