മസ്കത്ത്: ബർക്കയിലെ പെട്രോൾ സ്റ്റേഷൻ ജീവനക്കാരെ കൂടിയ വിലക്ക് ഇന്ധന വിൽപന നടത്തിയതിന് അറസ്റ്റ് ചെയ്തതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ജൂലൈയിലെ പുതിയ വില നിശ്ചിത സമയത്തിലും മുമ്പ് ഇവർ ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കിയതാണ് അറസ്റ്റിന് കാരണം. ജൂണിനെ അപേക്ഷിച്ച് ജൂലൈയിലെ ഇന്ധന വിലയിൽ അൽപം വർധനവുണ്ടായിട്ടുണ്ട്. എം 91 പെട്രോളിെൻറ വില ലിറ്ററിന് 180 ബൈസയിൽ നിന്ന് 189 ബൈസയായും എം 95േൻറത് 192ൽ നിന്ന് 200 ബൈസയായും ഡീസൽ വില 217 ബൈസയിൽ നിന്ന് 225 ബൈസയായുമാണ് വർധിച്ചത്.
പ്രാബല്ല്യത്തിൽ വരുന്നതിന് നാലുമണിക്കൂർ മുമ്പ് ഇവർ പുതിയ വില ഇൗടാക്കിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. നിയമലംഘകരെ അറസ്റ്റ് ചെയ്തതായും പെട്രോൾ സ്റ്റേഷനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.