മസ്കത്ത്: രാജ്യത്ത് കഴിഞ്ഞ വർഷം പെട്രോൾ, ഡീസൽ ഉൽപാദനം കുറഞ്ഞു. സാധാരണ പെട്രോളാ യ എം91െൻറ ഉൽപാദനം13 ശതമാനം കുറഞ്ഞ് 13.32 ദശലക്ഷം ബാരൽ ആയി. സൂപ്പർ ഗ്രേഡ് പെട്രോളായ എം95 െൻറ ഉൽപാദനം 13.70 ദശലക്ഷം ബാരലായതായും ദേശീയ സ്ഥിതി വിവര കേന്ദത്തിെൻറ റിപ്പോർട്ട് പറയുന്നു.
ഡീസൽ, ഏവിയേഷൻ, എൽ.പി.ജി എന്നിവയുടെ ഉൽപാദനത്തിലും കുറവുണ്ട്. യഥാക്രമം 12, ആറ്, നാല് ശതമാനത്തിെൻറ കുറവാണ് ഇൗ മൂന്ന് വിഭാഗങ്ങളിലായി ഉണ്ടായത്. രാജ്യത്ത് ലഭ്യമായ ഏറ്റവും വില കുറഞ്ഞ പെട്രോളായ എം91െൻറ 10.62 ദശലക്ഷം ബാരലും ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്.
എം95െൻറ ആഭ്യന്തര വിൽപന മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം ഉയർന്ന് 13.10 ദശലക്ഷം ബാരലായി.
15.37 ദശലക്ഷം ബാരൽ ഡീസലും രാജ്യത്തുതന്നെയാണ് വിൽപന നടത്തിയത്. ഏവിയേഷൻ ഫ്യുവൽ, എൽ.പി.ജി എന്നിവയുടെ ആഭ്യന്തര വിൽപനയും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.