മസ്കത്ത്: കാഴ്ചയുടെ വിരുന്നൊരുക്കി ജഅലാൻ ബാനി ബു അലിയി വിലായത്തിലെ അൽ റുവൈസ് പ്രദേശത്ത് ‘പിങ്ക് തടാകങ്ങൾ’. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ റുവൈസ് അറബിക്കടലിന്റെ തീരപ്രദേശത്തെ അതിമനോഹര പ്രദേശങ്ങളിലൊന്നാണ്.
നിരവധി സഞ്ചാരികളാണ് പിങ്ക് തടാകത്തിന്റെ കാഴ്ച ആസ്വദിക്കാനായി ഇവിടേക്ക് എത്തുന്നത്. ‘അൽ റുവൈസ്’തടാകത്തിലേക്ക് കടൽ വെള്ളം കയറുന്നതോടെയാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. തൽഫലമായി, ഓക്സിജന്റെ അളവ് കുറഞ്ഞ് ലവണാംശം വർധിക്കുന്നു. ഇത് ആൽഗകളും സമുദ്ര പ്ലവകങ്ങളും നശിച്ച് ജലത്തിന്റെ നിറം പിങ്കാക്കുന്നു. പിങ്ക് തടാകങ്ങൾ ദേശാടനപക്ഷികളുടെ ഭക്ഷണ സ്രോതസ്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.