മസ്കത്ത്: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയതും 12ാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്ത കേന്ദ്രസർക്കർ തീരുമാനം പ്രവാസലോകത്തെ നിരവധി രക്ഷിതാക്കളെയും വിദ്യാർഥികളെയും ആശങ്കയിലാക്കി. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാനുദ്ദേശിക്കുന്നവരെയും ചെലവ് കുറക്കുന്നതിെൻറ ഭാഗമായി കുട്ടികളെ നാട്ടിൽ പഠിപ്പിക്കാനുദ്ദേശിക്കുന്നവരെയുമാണ് തീരുമാനം പ്രതികൂലമായി ബാധിച്ചത്.
സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി പേർ ഇൗ വർഷം കുടുംബങ്ങളെ നാട്ടിലയക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പലരും പരീക്ഷ കഴിഞ്ഞശേഷം നാട്ടിൽ അയക്കാമെന്ന കരുതി കാത്തിരിക്കുകയായിരുന്നു. ഇത്തരം മലയാളികളെയാണ് പുതിയ തീരുമാനം ഏറെ പ്രതികൂലമായി ബാധിക്കുക.
പത്താംക്ലാസ് പരീക്ഷ ഒഴിവാക്കുന്നത് ഒമാനിൽ പ്ലസ് വണ്ണിന് പഠനം തുടരുന്ന വിദ്യാർഥികളെ കാര്യമായി ബാധിക്കില്ല. നിലവിൽ ഒമാനിൽ പ്ലസ് വൺ ക്ലാസുകൾ ഏപ്രിൽ ആദ്യത്തിൽതന്നെ ആരംഭിക്കുന്നതിനാൽ സ്കൂൾ പരീക്ഷയുടെ മാർക്കിെൻറ അടിസ്ഥാനത്തിലാണ് പ്ലസ് വൺ ക്ലാസുകളിൽ പ്രവേശനം നൽകുന്നത്.
എന്നാൽ, നാട്ടിലേക്ക് ചേക്കേറുന്ന വിദ്യർഥികളെ പൊതുപരീക്ഷ ഒഴിവാക്കിയത് കാര്യമായി ബാധിക്കുമെന്നാണ് രക്ഷിതാക്കൾ ആശങ്കെപ്പടുന്നത്. ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് നാട്ടിലെ കേരള സിലബസ് സ്കൂളിൽ പഠിക്കാൻ അനുവാദമുണ്ടെങ്കിലും പൊതുവേ ഇവർ അവഗണിക്കപ്പെടാറുണ്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
അതിനിടെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഏത് രീതിയിലാണ് മാർക്ക് നൽകുക എന്ന കാര്യത്തിലും രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. മിടുക്കരായ കുട്ടികളെ ഇൗ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ലഭിക്കുന്ന മാർക്കിൽ സംതൃപ്തരാവത്തവർക്ക് പിന്നീട് പരീക്ഷ എഴുതാൻ സി.ബി.എസ്.ഇ അവസരം നൽകുമെന്ന് പറയുന്നുണ്ട്. എന്നാലിത് കോവിഡ് നിയന്ത്രണ വിധേയമായതിന് ശേഷമായതിനാൽ പരീക്ഷാ തീയ്യതികൾ അനിശ്ചതമായി നീണ്ടു പോവാനും കാരണമാക്കും.ഫലത്തിൽ പരീക്ഷക്കായുള്ള കാത്തിരിപ്പ് കുട്ടികളുടെ വർഷം നഷ്ടമാവാൻ കാരണമാക്കുമെന്നും രക്ഷിതാക്കൾ ഭയക്കുന്നു.
ഇത്തരം കുട്ടികൾക്ക് നാട്ടിലെ കേരള സ്കൂളുകളിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ സി.ബി.എസ്.ഇ സ്കൂളുകളിൽ പണം കൊടുത്ത് പഠിക്കേണ്ടി വരുമെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്. 12ാം തരം പരീക്ഷ നീളുന്നത് തുടർപഠനത്തിന് കുട്ടികളെ നാട്ടിലയക്കുന്ന രക്ഷിതാക്കളെയും പ്രയാസത്തിലാക്കും. ചെലവ് ചുരുക്കലിെൻറ ഭാഗമായി കുടുംബത്തെ നാട്ടിലയക്കുന്ന ഇത്തരക്കാർ പരീക്ഷ എന്ന് നടക്കുമെന്ന ആശങ്കയിൽ കഴിയുന്നവരാണ്. ജൂൺ ഒന്നിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി പരീക്ഷ നടത്താമെന്നാണ് അധികൃതർ പറയുന്നത്.
നാട്ടിൽ േപാവാൻ മാനസികമായി തയാറായി നിൽക്കുന്ന ഇത്തരക്കാർക്ക് പരീക്ഷ നീട്ടിവെച്ചത് വലിയ തിരിച്ചടിയാവും. അതോടൊപ്പം നാട്ടിൽ പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചതിനാൽ മേയ് മാസത്തിൽ പരീക്ഷഫലം പുറത്തുവരാനും ജൂണോടെ കോളജ് ക്ലാസുകൾ ആരംഭിക്കാനും സാധ്യതയുണ്ട്. ഇത് ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥികളുടെ തുടർ പഠനത്തെയും ബാധിച്ചേക്കും.
നാലായിരത്തിലേറെ വിദ്യാർഥികളെ ബാധിക്കും
മസ്കത്ത്: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയതും 12ാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്ത നടപടി ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ നാലായിരത്തിലേറെ വിദ്യാർഥികളെ ബാധിക്കും. ഇന്ത്യൻ സ്കൂളുകളിൽ 1718 പ്ലസ് ടുക്കാരും 2,554 പത്താംതരം വിദ്യാർഥികളുമുണ്ട്. പരീക്ഷക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച ഘട്ടത്തിലെ പെെട്ടന്നുള്ള തീരുമാനം നിരാശ പടർത്തുന്നതായി. കോവിഡിെൻറ പശ്ചാത്തലത്തിലെ നിയന്ത്രണമായതിനാൽ പുനഃപരിശോധനയുടെ സാധ്യതയില്ലാത്തതിനാൽ ജൂണിൽ പരീക്ഷ നടക്കുമെന്ന പ്രതീക്ഷയിലാണ് പ്ലസ് ടു വിദ്യാർഥികൾ. ഒാൺലൈൻ ക്ലാസുകൾ വഴിയും ട്യൂഷൻ ക്ലാസുകളിൽ ചേർന്നുമാണ് മിക്കവരും പരീക്ഷക്ക് ഒരുങ്ങിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.