മത്ര സൂഖിൽ സ്വദേശിവത്കരണത്തിന് ആലോചന; വർക്കിങ് ഗ്രൂപ്പ് രൂപവത്കരിച്ചു

മസ്കത്ത്: മത്രമാർക്കറ്റ് സ്വദേശിവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. മത്രയിലെ വാലി അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

വിദേശികൾക്ക് പകരം അനുയോജ്യവും സന്തുലിതവുമായ രീതിതിൽ സ്വദേശികളെ കൊണ്ടുവരുന്നതിനുള്ള നിരവധികാര്യങ്ങൾ ചർച്ച ചെയ്തു. മാർക്കറ്റിന്‍റെ പ്രവർത്തനത്തെ ബാധിക്കാത്തവിധമായിരിക്കണം സ്വദേശിവത്കരണം നടത്തേണ്ടതെന്നും വാലി ഓഫിസിൽചേർന്ന യോഗത്തിൽ അഭിപ്രായമുയർന്നു.

സ്വദേശിവത്കരണ പ്രക്രിയ ആരംഭിക്കുന്നതിനുള്ള പരിഹാരങ്ങളും നിർദേശങ്ങളും അവതരിപ്പിക്കുന്നതിന് തൊഴിൽ മന്ത്രാലയം, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, മുനിസിപ്പാലിറ്റി എന്നിവ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പ് രൂപവത്കരിച്ചു.

Tags:    
News Summary - Privatization in Matra Sukh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.