മസ്കത്ത്: വിവിധ മേഖലകളിൽ സ്വദേശിവത്കരണ നടപടികളുമായി ഒമാൻ അധികൃതർ മുന്നോട്ടുപോകുന്നു. ഉടൻതന്നെ പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണമെന്ന് തൊഴിൽ മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മന്ത്രാലയം നോട്ടീസയച്ചു.
രാജ്യത്തെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഒമാൻ തൊഴിൽ മന്ത്രാലയം ഊർജിതമാക്കുകയാണ്. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ഇതുസംബന്ധിച്ച് നടപടിക്രമങ്ങൾ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് അറിയിച്ചത്. ഇതിനായി തൊഴിൽ മന്ത്രാലയം നൽകുന്ന തൊഴിൽ സംരംഭങ്ങളിൽ നിന്ന് സ്ഥാപനങ്ങൾക്ക് പ്രയോജനം ലഭിക്കും.
വിശാലമായ ലക്ഷ്യത്തിനുവേണ്ടി ഒരുമിച്ച് നിൽക്കുകയും സ്വദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്ത കമ്പനികൾക്കും മന്ത്രാലയം നന്ദി പറഞ്ഞു. അവർക്ക് തൊഴിൽ സ്ഥിരത കൈവരിക്കുന്നതിലും സർക്കാർ മേഖലയുമായുള്ള അടുപ്പത്തെയും തങ്ങൾ വിലമതിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
2021ൽ ആണ് തൊഴിൽ മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവിസസും ഇന്ധന സ്റ്റേഷനുകളിലെ സ്റ്റേഷൻ മാനേജർമാരുടെ ജോലി ദേശസാത്കരിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.