മസ്കത്ത്: നിക്ഷേപ സാധ്യതകൾ തേടി ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ (ഒ.ഐ.എ) പ്രതിനിധി സംഘം ജോർഡൻ സന്ദർശിച്ചു.
രാജ്യത്തെ വിവിധ മേഖലകളിൽ ലഭ്യമായ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കാൻ പൊതു-സ്വകാര്യ മേഖലകളിലെ നിരവധി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഒക്ടോബറിൽ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഒമാൻ സന്ദർശിക്കുകയും സുൽത്താനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയുടെ ഭാഗമായാണിതെന്ന് ജോർഡനിലെ നിക്ഷേപ മന്ത്രി ഖോലൂദ് അൽ സഖാഫ് പറഞ്ഞു.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാൻ യോഗത്തിൽ നിർദേശങ്ങൾ ഉയർന്നു. സംയുക്ത നിക്ഷേപം വർധിപ്പിക്കുന്നത് സാമ്പത്തിക, വ്യാപാര സഹകരണ വളർച്ചക്ക് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.