ക്വാറന്‍റീൻ നിർദ്ദേശം പ്രതിഷേധാർഹം -പ്രവാസി വെൽഫെയർ

മസ്കത്ത്​ : പ്രവാസികൾക്കുമേൽ കേരളത്തിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്ന് പ്രവാസി വെൽഫെയർ പ്രസ്താവിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് ബൂസ്റ്റർ ഡോസും വാക്സിനുകളും പി.സി.ആർ പരിശോധനയും കഴിഞ്ഞ് നെഗറ്റീവായി എത്തുന്നവർ ക്വാ​റന്‍റീനിൽ കഴിയണമെന്ന സർക്കാർ നിർദ്ദേശം പ്രവാസികളെ അവമതിക്കുന്നതാണ്.

ചുരുങ്ങിയ ദിവസത്തേക്ക് അവധിക്ക്​ വരുന്ന പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഏഴദിവസത്തെ ക്വാറന്‍റീൻ നിർദ്ദേശം. കോവിഡ് നിയന്ത്രണങ്ങൾ താളം തെറ്റി കിടക്കുമ്പോൾ സർക്കാറിന്‍റെ വീഴ്ചയെ മറക്കാൻ പ്രവാസികളെ കരുവാക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രവാസി വെൽഫെയർ പത്രകുറിപ്പിൽ പറഞ്ഞു. പ്രവാസി ദ്രോഹ നടപടികളിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Quarantine proposal objectionable - Expatriate Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.