മസ്കത്ത്: രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി ജനാധിപത്യ വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് പ്രവാസി വെൽഫെയർ ഒമാൻ കേന്ദ്ര എക്സിക്യൂട്ടിവ് പ്രസ്താവനയിൽ പറഞ്ഞു. മുഴുവൻ ജനാധിപത്യ സംവിധാനങ്ങളും തച്ചുടച്ചും പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും പാർലമെൻറിൽനിന്ന് പുറത്താക്കിയും ഏകാധിപത്യ പ്രവണതയിലൂടെ അധികാരം നിലനിർത്താം എന്ന ഫാഷിസ്റ്റ് ശൈലിക്കേറ്റ കനത്ത പ്രഹരമാണ് ഈ വിധി. ഫാഷിസ്റ്റ് ശക്തികൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും പാർട്ടികളെയും ഒന്നിച്ച് അണിനിരത്താനും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് പോരാടാനും ഈ വിധി ശക്തിപകരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.