മസ്കത്ത്: കനത്ത മഴയും വാദികൾ കുത്തിയൊഴുകുന്നതും കണക്കിലെടുത്ത് അധികൃതർ ദോഫാർ ഗവർണറേറ്റിലെ സലാലയിലെ വാദി ദർബാത്തിലേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. വാദി ദർബാത്ത് പാർക്ക് താൽക്കാലികമായി അടച്ചിടാനും നിർദേശമുണ്ട്. ഖരീഫ് സീസൺ ആയതിനാൽ ഇവിടേക്ക് വിനോദസഞ്ചാരികൾ ധാരാളമായി എത്തിയിരുന്നു. മഴയിൽ വാദികൾ അപ്രതീക്ഷിതമായി കുത്തിയൊഴുകുന്നതിനാൽ ഇവർ അപകടത്തിൽപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വിലക്ക്.
സഞ്ചാരികളിൽ മറ്റ് ജി.സി.സികളിൽനിന്നുള്ളവരുമുണ്ട്. വാദികളുടെ സ്വഭാവം അറിയാതെ ഇത്തരം ആളുകൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇതൊഴിവാക്കാനാണ് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.