മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഞായറാഴ്ചയും മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റോഡുകളിൽ വെള്ളം കയറുകയും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. വാദികൾ മുറിച്ചുകടക്കരുതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഹം, ഖാബൂറ, വാദി ജിസീ, സുഹാര്‍, ശിനാസ്, മദ്ഹ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
മസ്കത്ത് ഗവർണറേറ്റിലെ ഗൂബ്ര, അസൈബ തുടങ്ങിയ സ്ഥലങ്ങളിൽ കുറഞ്ഞ മഴയാണ് ലഭിച്ചത്. മുസന്ദത്തും സാമാന്യം ഭേദപ്പെട്ട മഴയാണ് കിട്ടിയത്. റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതികൾ നിരീക്ഷിക്കുന്നുണ്ട്. അതേസമയം, മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനില കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.