മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, വടക്കൻ ബത്തിന, ബുറൈമി ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. പലയിടത്തും വാദികൾ നിറഞ്ഞൊഴുകിയേക്കും.കാറ്റിന്റെ വേഗം മണിക്കൂറിൽ 30-60 കിലോമീറ്റർ വരെയായിരിക്കും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരമാലകൾ 2.5 മീറ്റർവരെ ഉയർന്നേക്കും.
തിങ്കൾ മുതൽ ബുധൻ വരെ മറ്റൊരു ന്യൂനമർദത്തിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിൽ പത്ത് മുതൽ 50 മി.മീറ്റർ വരെ മഴ പെയ്തേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ എടുക്കണം. ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും കടലിൽ പോകുന്നവർ നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.