മസ്കത്ത്: കനത്ത മഴയിൽ വാദിയിൽ അകപ്പെട്ട് കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദിമ വത്താഈൻ വിലായത്തിൽ വെള്ളിയാഴ്ചയാണ് അയൂബ് ബിൻ ആമിർ ബിൻ ഹമൂദ് അൽ റഹ്ബി എന്ന കുട്ടി അപകടത്തിൽപെടുന്നത്. വാദി ദൈഖയിലായിരുന്നു സംഭവം. മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ് രണ്ടാം ദിവസവും തിരച്ചിൽ നടത്തുന്നത്.
ബുധനാഴ്ച തെക്കൻ ശർവിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തിലെ വാദി അൽ ബത്തയിൽപ്പെട്ട് ദമ്പതികൾ മരിച്ചിരുന്നു. മൂന്നു വാഹനങ്ങളിലായി എട്ടുപേരായിരുന്നു വാദിയിൽ അകപ്പെട്ടത്. ഇതിൽ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവർക്കായി നടത്തിയ തിരച്ചിലിനിടെയാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടത്തുന്നത്. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്‍റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയത്.
അതേസമയം, രാജ്യത്തെ വിവിധ ഗർണറേറ്റുകളിൽ തുടർച്ചയായി പെയ്യുന്ന മഴക്ക് ശനിയാഴ്ച ശമനമുണ്ടായിട്ടുണ്ട്. വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.