മസ്കത്ത്: കനത്ത മഴയിൽ കഴിഞ്ഞാഴ്ച ദാഹിറ ഗവർണറേറ്റിൽ കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.
ധങ്ക് വിലായത്തിലെ വാദിയിൽ അകപ്പെട്ടാണ് ആളെ കാണാതായിരിക്കുന്നത്. ദാഹിറ ഗവർണറേറ്റിലെ സി.ഡി.എ.എ ഡിപ്പാർട്മെന്റും ഗവർണറേറ്റ് പൊലീസ് കമാൻഡും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
ന്യൂനമർദത്തിന്റെ ഭാഗമായുള്ള കനത്ത മഴയിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത നാശനഷ്ടമാണ് നേരിട്ടത്. മലയാളിയുൾപ്പെടെ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.