നി​റ​ഞ്ഞൊ​ഴു​കു​ന്ന മ​സ്ക​ത്ത്​ ന​ഗ​ര​ത്തി​ലെ വാ​ദി​ക​ളി​ലൊ​ന്ന്

ഒമാനിൽ ഇ​ന്ന്​ രാ​ത്രി​യോ​ടെ മഴ ദു​ർ​ബ​ല​മാ​കും

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ഫ​ല​മാ​യി വ്യാ​ഴാ​ഴ്ച​വ​രെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​ഴ തു​ട​രു​മെ​ന്ന്​​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

മു​സ​ന്ദം, വ​ട​ക്ക്​-​തെ​ക്ക്​ ബാ​ത്തി​ന, ബു​റൈ​മി, ദാ​ഖി​ലി​യ, മ​സ്‌​ക​ത്ത്, ദാ​ഹി​റ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ 10 മു​ത​ൽ 60 മി​ല്ലി മീ​റ്റ​ർ​വ​രെ മ​ഴ പെ​യ്​​തേ​ക്കും.

മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റി​ന്‍റെ വേ​ഗ​ത. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്റെ തീ​ര​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. തി​ര​മാ​ല​ക​ൾ മൂ​ന്നു മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ മ​ഴ ദു​ർ​ബ​ല​മാ​കും. 

സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യി​ലെ കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ ക​ണ​ക്ക​നു​സ​രി​ച്ച് മ​സ്‌​ക​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​വ​രെ 72 മി​ല്ലി മീ​റ്റ​റാ​ണ് മ​ഴ​പെ​യ്ത​ത്.

കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്​ മ​ത്ര​യി​ൽ

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഭി​ച്ച​ത്​ മ​ത്ര​യി​ൽ. 154 മി.​മീ​റ്റ​ർ മ​ഴ​യാ​ണ്​ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​വ​രെ ഇ​വി​ടെ കി​ട്ടി​യ​ത്. മ​സ്ക​ത്ത്​ -113, സീ​ബ്​-77 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റി​ട​ങ്ങ​ളി​ൽ ല​ഭി​ച്ച മ​ഴ​യു​ടെ തോ​ത്.

റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന്​ പ​ല​യി​ട​ത്തും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. എ​ന്നാ​ൽ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മ​തി​ലി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ​രി​ക്ക്​

മ​സ്ക​ത്ത്​: ലേ​ബ​ർ ക്യാ​മ്പി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

സീ​ബ് ​വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ ലേ​ബ​ർ ക്യാ​മ്പ്​ മ​തി​ലി​ന്റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ്​ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ൺ​സ്ട്ര​ക്ഷ​ൻ ലേ​ബ​ർ ക്യാ​മ്പി​ന്റെ സൂ​പ്പ​ർ​വൈ​സ​ർ പ​റ​ഞ്ഞു. പ​ല​ർ​ക്കും പ​ണ​മ​ട​ക്ക​മു​ള്ള വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ടു.

മ​ത്ര സൂ​ഖി​ല്‍ വെ​ള്ളം ക​യ​റി

മ​സ്‌​ക​ത്ത്​: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് മ​ത്ര സൂ​ഖി​ല്‍ വെ​ള്ളം ക​യ​റി. ഇ​ത്​ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ക​ച്ച​വ​ട​ക്കാ​രെ പ്ര​യാ​സ​ത്തി​ലാ​ക്കി.

സൂ​ഖി​നു​ള്ളി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ക​യാ​യി​രു​ന്നു. ഭൂ​രി​ഭാ​ഗം ക​ട​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. പു​റ​ത്ത്​ സൂ​ക്ഷി​ച്ചി​രു​ന്ന പല സാ​ധ​ന​ങ്ങ​ളും ഒ​ലി​ച്ചു​പോ​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. മ​ഴ​യു​ടെ മു​ന്ന​റി​യി​പ്പു​ണ്ടാ​യ​തി​നാ​ൽ പ​ല​രും വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. അ​തി​നാ​ൽ പ​ല​ർ​ക്കും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ചു.

Tags:    
News Summary - Rain will weaken in Oman tonight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.