ന്യൂനമർദപാത്തി: ഒമാ​െൻറ വടക്കൻ ഗവർണറേറ്റുകളിൽ ശനിയും ഞായറും മഴക്ക്​ സാധ്യത


മസ്​കത്ത്​: ന്യൂനമർദ പാത്തി രൂപം കൊണ്ടതി​െൻറ ഫലമായി ഒമാ​െൻറ വടക്കൻ ഗവർണറേറ്റുകളിൽ ശനി, ഞായർ ദിവസങ്ങളിൽ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ശക്​തമായ കാറ്റി​െൻറയും ഇടിയുടെയും അകമ്പടിയോടെയുള്ള ശക്​തമായ മഴയുണ്ടാകും. മുസന്ദം ഗവർണറേറ്റിൽ നിന്നാണ്​ മഴ തുടങ്ങുക. പിന്നീട്​ വടക്ക്​, തെക്കൻ ബാത്തിന, മസ്​കത്ത്​, ബുറൈമി, ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ മേഖലകളിലേക്ക്​ മഴ വ്യാപിക്കും. വടക്ക്​ കിഴക്കൻ കാറ്റി​െൻറ ഫലമായി രാജ്യത്തെ താപനിലയിൽ ചെറിയ കുറവുണ്ടാകുമെന്നും കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം തീരത്ത്​ കടൽ സാമാന്യം പ്രക്ഷുബ്​ധമായിരിക്കും. തിരമാലകൾ രണ്ടരമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്​. മഴയിൽ മുൻ കരുതലുകൾ എടുക്കണമെന്നും വാദികളിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.